Thursday, May 23, 2024
spot_img

അച്ഛന്‍ റോഡരികില്‍ വീണുമരിച്ചു, ഒന്നുമറിയാതെ ഇരട്ടക്കുട്ടികൾ മൃതദേഹത്തിന് അരികെ നിന്ന് കരഞ്ഞത് മൂന്ന് മണിക്കൂർ

കൊച്ചി: അച്ഛൻ വീണുമരിച്ചത് അറിയാതെ ഇരട്ടക്കുട്ടികൾ, മൃതദേഹത്തിന് അരികെ നിന്ന് കരഞ്ഞത് മൂന്ന് മണിക്കൂർ.ചേന്ദമംഗലം വലിയ പഴമ്പിള്ളിത്തുരുത്തിലെ മാൻഗ്രൂവ് റിസോർട്ടിനു മുന്നിലാണ് ദാരുണമായ മരണം നടന്നത്. കലൂർ പള്ളിപ്പറമ്പിൽ ജോർജിന്റെ മകൻ ജിതിൻ (29) ആണ് മരിച്ചത്. ജിതിന്റെ ഇരട്ടക്കുട്ടികളായ ഏയ്ഡനും ആമ്പർലിയും മരിച്ചുകിടക്കുന്ന അച്ഛനു സമീപത്തിരുന്നു കരയുന്നത് പുലർച്ചെ ആറിന് പത്രവിതരണത്തിനെത്തിയ ആളാണ് കണ്ടത്.

മൂന്ന് മണിക്കൂറോളം കുട്ടികള്‍ അച്ഛന് സമീപത്തിരുന്ന് അച്ഛനെ വിളിച്ച് ഏങ്ങി കരയുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. പഴമ്പിള്ളിത്തുരുത്തിലെ മാൻഗ്രൂവ് റിസോർട്ടിലായിരുന്നു ജിതിനും ഇരട്ടക്കുട്ടികളും താമസിച്ചിരുന്നത്. ഇവര്‍ താമസിച്ചിരുന്ന മുറിയുടെ വാതില്‍ തുറന്നുകിടക്കുകയായിരുന്നു. ജിതിന്‍ മരിച്ച് കിടക്കുന്നത് കണ്ട പത്രവിതരണക്കാരന്‍ ഇവര്‍ താമസിച്ചിരുന്ന കോട്ടേജിലെത്തി കോളിംഗ് ബെല്‍ അടിച്ചെങ്കിലും ആരും വന്നില്ല.

തുടര്‍ന്ന് പരിസരത്തെ വീടുകളിലും റിസോര്‍ട്ട് ജീവനക്കാരെയും വിളിച്ച് വിവരമറിയിക്കുകയായിരുന്നു. കൈകള്‍ നെഞ്ചില്‍ ചേര്‍ത്തവച്ച രീതിയിലായിരുന്നു ജിതിന്‍റെ മൃതദേഹം കിടന്നിരുന്നത്. റിസോര്‍ട്ടില്‍ നിന്നും പുലർച്ചെ രണ്ടരയോടെ ജിതിൻ മക്കളോടൊപ്പം മുറിയുടെ വാതിൽ തുറന്ന് പുറത്തേക്ക്‌ ഇറങ്ങിവരുന്നതിന്‍റെ സി.സി. ടി.വി. ദൃശ്യങ്ങളിൽ പോലീസിന് ലഭിച്ചിട്ടുണ്ട്. ശാരീരിക അസ്വസ്ഥതയെ തുടർന്ന് മക്കളുമായി പുറത്തിറങ്ങിയ ജിതിൻ വീണുമരിക്കുകയായിരുന്നു എന്ന് പോലീസ് കരുതുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

അതേസമയം കഴിഞ്ഞ ഒരാഴ്ചയായി ജിതിനും മക്കളും മാൻഗ്രൂവ് റിസോർട്ടില്‍ താമസിക്കുകയായിരുന്നു. റഷ്യൻ സ്വദേശിനിയായ ക്രിസ്റ്റീനയാണ് ജിതിന്റെ ഭാര്യ. ക്രിസ്റ്റീന ജോലി സംബന്ധമായി ബെംഗളൂരുവിലായിരുന്നു. ജിതിനും കുടുംബവും റിസോര്‍ട്ടില്‍ താമസിക്കാനായി പലതവണ വന്നിട്ടുണ്ടെന്നാണ് ജീവനക്കാര്‍ പോലീസിനോട് പറഞ്ഞത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles