Sunday, April 28, 2024
spot_img

ഹൃദയാഘാതം: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിനെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദില്ലി ഓഖ്‌ലയിലെ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആന്‍ജിയോ പ്ലാസ്റ്റിയ്ക്ക് വിധേയനാക്കി.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് നെഞ്ചുവേദനയെത്തുടര്‍ന്ന് കപില്‍ ദേവ് ആശുപത്രിയിലെത്തിയത്. വിദഗ്ധ പരിശോധനക്കൊടുവില്‍ രാവിലെ തന്നെ ആന്‍ജിയോ പ്ലാസ്റ്റിയ്ക്ക് വിധേയനാക്കി.

നിലവില്‍ ഐസിയുവില്‍ കഴിയുന്ന അദ്ദേഹം നിരീക്ഷണത്തിലാണ്. ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും രണ്ടുദിവസത്തിനുള്ളുല്‍ ആശുപത്രി വിടാമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Related Articles

Latest Articles