Saturday, April 27, 2024
spot_img

ടി20 ക്രിക്കറ്റ് ; കുതിച്ചുയർന്ന് ടിക്കറ്റ് വില്‍പ്പന

തിരുവനന്തപുര൦: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 ക്രിക്കറ്റ് മത്സരത്തിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവു൦മ്പോൾ ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുകയാണ്.ഈമാസം 28നാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 നടക്കുന്നത്

രണ്ട് ദിവസത്തിനുള്ളില്‍ 15929 ടിക്കറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ അപ്പര്‍ ടിയറില്‍ ഇനി 5000 ടിക്കറ്റുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. 1500 രൂപയാണ് അപ്പര്‍ ടിയര്‍ ടിക്കറ്റ് നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഇളവ് ലഭിക്കും. 750 രൂപയായിരിക്കും വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക്. പവിലിയന് 2750 രൂപയും കെസിഎ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണമടക്കം 6000 രൂപയുമാണ് നിരക്ക്. www.paytminsider.in വഴിയാണ് ടിക്കറ്റുകള്‍ വില്‍ക്കുന്നത്.

Related Articles

Latest Articles