Thursday, April 25, 2024
spot_img

പിതൃസ്മരണയിൽ ഇന്ന് കർക്കിടകവാവ്‌; ബലിതർപ്പണം വീടുകളിൽ മാത്രം

പിതൃസ്മരണയില്‍ ഇന്ന് കർക്കിടകവാവ്‌.കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ക്ഷേത്രങ്ങളിലും ബലിതർപ്പണ ചടങ്ങുകൾക്ക് അനുമതിയില്ല. വിവിധ ദേവസ്വം ബോർഡുകൾ ഇത് സംബന്ധിച്ച് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷവും ഭക്തർ വീടുകളിലാണ് ബലിതർപ്പണം നടത്തിയത്. എന്നാൽ ബലിതർപ്പണ ചടങ്ങുകൾക്ക് പ്രശസ്തമായ ആലുവ ശിവ ക്ഷേത്രം, ചേലാമറ്റം ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിൽ ഓൺലൈൻ വഴിപാടുകൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. ആലുവ അദ്വൈതാശ്രമത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദർശനത്തിന് അവസരം നൽകും. പരികർമ്മികളിൽ പലരും ഭക്തർക്കായി ഓൺലൈൻ ബലിതർപ്പണ സൗകര്യവും ഒരുക്കുന്നുണ്ട്.

വീടുകളിൽ ബലിതർപ്പണം നടത്തിയ ശേഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രദർശനം നടത്താനാണ് ഭക്തർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ക്ഷേത്രത്തിലെത്തി പിതൃനമസ്‌കാരവും നടത്താം. ബലിതർപ്പണ സൗകര്യമുള്ള മിക്ക ക്ഷേത്രങ്ങളിലും പിതൃനമസ്‌കാരം നടത്താനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡുകൾ അറിയിച്ചിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles