Sunday, May 5, 2024
spot_img

ഇന്ന് സമ്പൂർണ്ണ ലോക്ക്ഡൗൺ; പൊതുഗതാഗതം ഉണ്ടാകില്ല, അനാവശ്യമായി പുറത്തിറങ്ങിയാൽ പോലീസിന്റെ പിടിവീഴും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ക്ഡൗൺ. കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായി വർധിക്കുന്ന സാഹചര്യത്തിലാണ് ഞായറാഴ്ചകളിൽ വാരാന്ത്യ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യസർവ്വീസുകൾ മാത്രമേ അനുവദിക്കൂ. കർശന സുരക്ഷാ പരിശോധനകൾക്കായി കൂടുതൽ പോലീസിനെ വിന്യസിക്കും. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പൊതുഗതാഗതം ഉണ്ടാകില്ല. പ്രഭാത, സായാഹ്ന സവാരികൾ അനുവദിക്കില്ല. ആശുപത്രി ആവശ്യങ്ങൾക്കും അവശ്യ സർവ്വീസ് വിഭാഗങ്ങൾക്കും മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ.

ബിവറേജസ് ഔട്ട് ലെറ്റുകൾ, ബാറുകൾ എന്നിവ തുറക്കില്ല. സ്വകാര്യ ബസുകൾ ഓടില്ല . കെഎസ്ആർടിസി അവശ്യവിഭാഗങ്ങൾക്ക് വേണ്ടിയുള്ള സർവ്വീസ് മാത്രമേ നടത്തൂ. ശനിയും ഞായറുമായിരുന്നു വാരാന്ത്യ ലോക്ക്ഡൗണായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ആഴ്ച മുതൽ ഞായറാഴ്ച മാത്രമാക്കുകയിരുന്നു.

അതേസമയം നിലവില്‍ കടകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ പാലിച്ച് ഷോപ്പിംഗ് മാളുകള്‍ തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഏഴുമുതല്‍ വൈകിട്ട് ഒന്‍പതു മണിവരെ വരെ പ്രവര്‍ത്തിക്കാനാണ് അനുമതി. വരുന്ന ബുധനാഴ്ച മുതലാണ് കര്‍ക്കശമായ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കി മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കുക.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles