Monday, May 6, 2024
spot_img

വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി; കര്‍ണാടകയും നിയന്ത്രണം കടുപ്പിക്കുന്നു

ബംഗളൂരു: കർണാടകയിൽ കോവിഡ് വീണ്ടും പിടിമുറുക്കുന്നു. കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ കര്‍ണാടകയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ഇതേതുടർന്ന് മാസ്‌ക് നിര്‍ബന്ധമാക്കി.

ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് അനാവശ്യ കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. മാത്രമല്ല പൊതു സ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കണമെന്നും, ജനങ്ങള്‍ കോവിഡ് പ്രതിരോധമാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

അതേസമയം രാജ്യത്ത് വീണ്ടും കോവിഡ് രോഗബാധ വര്‍ധിക്കുന്നത് കണക്കിലെടുത്ത് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനായി മുഖ്യമന്ത്രി ബസവരാജ ബൊമ്മെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിരുന്നു. നിലവിൽ കര്‍ണാകടയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് വിലയിരുത്തല്‍.

എന്നാൽ ഇപ്പോൾ മറ്റു സംസ്ഥാനങ്ങളില്‍ രോഗബാധ ഉയരുന്നത് കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടിയായാണ് മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കിയത്. രോഗവ്യാപനം വര്‍ധിക്കുന്നത് കണക്കിലെടുത്ത് ദില്ലിയും തമിഴ്‌നാടും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Related Articles

Latest Articles