Saturday, April 27, 2024
spot_img

കർണാടകയിലെ ‘വിജയ് സങ്കൽപ യാത്ര’ : മാർച്ച് 25 ന് നടക്കുന്ന സമാപന ചടങ്ങിൽ പ്രധാനമന്ത്രി
പങ്കെടുക്കും

ദില്ലി : കർണാടകയിലെ ദാവൻഗരെയിൽ മാർച്ച് 25 ന് ഭാരതീയ ജനതാ പാർട്ടിയുടെ വിജയ സങ്കൽപ യാത്രയുടെ സമാപന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.പൊതുസമ്മേളനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്യും.

വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായണ് മാർച്ച് ഒന്നിന് ബിജെപി സങ്കൽപ് യാത്രയ്‌ക്ക് തുടക്കം കുറിച്ചത്.ദക്ഷിണേന്ത്യൻ സംസ്ഥാനത്തുടനീളം നാല് വിജയ്സങ്കൽപ് യാത്രകൾ ആരംഭിച്ചിരുന്നു ദാവൻഗരെ, കല്ല്യാൺ,കിറ്റൂർ, ചാമരാജനഗർ, എന്നീ പ്രദേശങ്ങളിലൂടെയാണ് യാത്ര കടന്ന് പോവുന്നത്. സംസ്ഥാനത്തെ 224 നിയോജക മണ്ഡലങ്ങളിലും യാത്രയുടെ ഭാഗമായി റാലി നടന്നു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വിജയ്സങ്കൽപ് യാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന.

Related Articles

Latest Articles