Tuesday, May 7, 2024
spot_img

വീണ്ടും പ്രകോപനം !!
തുടർച്ചയായി മിസൈലുകൾ തൊടുത്തു വിട്ട് ഉത്തരകൊറിയ

സോൾ : ഇന്ന് കൊറിയൻ പെനിൻസുലയുടെ കിഴക്കൻ തീരത്ത് നിന്ന് സമുദ്രത്തിലേക്ക് ഉത്തര കൊറിയ മിസൈൽ തൊടുത്തുവിട്ടതായി യോൻഹാപ്പ് വാർത്താ ഏജൻസിയും ദക്ഷിണ കൊറിയയിലെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫും അറിയിച്ചു. സമുദ്രത്തിൽ പതിച്ചത് ഉത്തരകൊറിയയുടെ പ്രൊജക്റ്റൈൽ ഒരു ബാലിസ്റ്റിക് മിസൈൽ ആയിരിക്കാമെന്നാണ് ജപ്പാൻ കോസ്റ്റ് ഗാർഡ് പറയുന്നത്.

തങ്ങളുടെ ആണവായുധങ്ങളെ നേരിടാനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്യുന്നതിനായി ദക്ഷിണ കൊറിയൻ പ്രസിഡന്റ് ഉച്ചകോടിക്കായി ടോക്കിയോയിലേക്ക് പോകുന്നതിന് മണിക്കൂറുകൾക്ക് മാത്രം ശേഷിക്കെ ഇക്കഴിഞ്ഞ വ്യാഴാഴ്ച കൊറിയൻ പെനിൻസുലയ്ക്കും ജപ്പാനും ഇടയിലുള്ള സമുദ്ര ഭാഗത്തേക്ക് ഉത്തര കൊറിയ ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) തൊടുത്തുവിട്ടുവെന്ന ആരോപണം ഉയർന്നു വന്നതിനു തൊട്ടു പിന്നാലെയാണ് ഉത്തരകൊറിയ വീണ്ടും മിസൈൽ തൊടുത്തത്.
ദക്ഷിണ കൊറിയയും അമേരിക്കയും “ഫ്രന്റിക് ” എന്ന പേരിൽ നടത്തുന്ന സംയുക്ത അഭ്യാസത്തിനുള്ള പ്രതികരണമായാണ് മിസൈൽ വിക്ഷേപണത്തെ ഉത്തര കൊറിയൻ സ്റ്റേറ്റ് മീഡിയ വിശേഷിപ്പിച്ചത്.

ജപ്പാനും ദക്ഷിണ കൊറിയയും ഇന്നത്തെ മിസൈൽ വിക്ഷേപണത്തെ ശക്തമായി അപലപിച്ചു, ഇത് ഐക്യരാഷ്ടസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് ഇരു രജ്യങ്ങളും ആരോപിച്ചു.

Related Articles

Latest Articles