Friday, May 17, 2024
spot_img

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; പ്രതികളുടെ അറസ്റ്റ് ഉടൻ, ചോദ്യം ചെയ്യൽ വേഗത്തിലാക്കി ഇ ഡി

എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുഖ്യ പ്രതികളുടെ അറസ്റ്റ് ഉടൻ. കരുവന്നൂർ സഹകരണ ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാർ, മുൻ ബ്രാഞ്ച് മാനേജർ ബിജു കരീം, മുൻ സീനിയർ അക്കൗണ്ടന്റ് ജിൽസ്, ഇടനിലക്കാരൻ കിരൺ, കമ്മീഷൻ ഏജന്റ് ബിജോയ് എന്നിവരാണ് ഇഡിയുടെ പ്രതിപ്പട്ടികയിലുള്ളത്. ഇ ഡിയുടെ പ്രതിപ്പട്ടികയിലുള്ളവരുടെയും, മുൻ മന്ത്രി എ.സി. മൊയ്തീന്റെ ബിനാമികളെന്ന് കരുതുന്നവരുടെയും ആദ്യ ഘട്ട ചോദ്യം ചെയ്യൽ പൂർത്തിയായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങാൻ ഇഡി ഒരുങ്ങുന്നത്.

ക്രൈംബ്രാഞ്ച് ആദ്യം പ്രതിചേർത്ത അഞ്ചു പേരെ പ്രതികളാക്കിയായിരുന്നു 2021 ഓഗസ്റ്റിൽ ഇഡി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചത്. 2022 ഓഗസ്റ്റിലും കേസുമായി ബന്ധപ്പെട്ട് ഇ ഡി വ്യാപക റെയ്ഡുകൾ നടത്തിയിരുന്നു. കേസിലെ മുഖ്യകണ്ണികളായ സുനിൽ കുമാർ, ബിജു കരിം, കിരൺ, മുൻ മന്ത്രി എ സി മൊയ്തീന്റെ ബിനാമിയെന്ന് കരുതുന്ന സ്വർണ്ണ വ്യാപാരി അനിൽ സേഠ്, സതീഷ് കുമാർ എന്നിവരെ ഇ ഡി കൊച്ചി ഓഫീസിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ചേദ്യം ചെയ്തിരുന്നു. സിപിഎം ബന്ധമുള്ളവരാണ് കേസിൽ ഉൾപ്പെട്ടവരിൽ കൂടുതൽ പേരും.

പ്രതികളെയും, ബിനാമികളെന്ന് കരുതുന്നവരെയും ചോദ്യം ചെയ്തതിലൂടെ തട്ടിപ്പിൽ പങ്കാളികളായ കൂടുതൽ പേരെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട് പാർട്ടി സ്വാധീനം ഉപയോഗപ്പെടുത്തി അനധികൃത സ്വത്ത് സമ്പാദനങ്ങൾ നടത്തിയ ചില നേതാക്കളുടെ വിവരങ്ങൾ ചോദ്യം ചെയ്യലിൽ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. മുഖ്യ പ്രതികളടക്കമുള്ളവരുടെ ആദ്യ ഘട്ട ചോദ്യം ചെയ്യൽ പൂർത്തിയായെങ്കിലും, ഇതിൽ പലരെയും സമൻസ് നൽകി വീണ്ടും വിളിച്ചു വരുത്തും.

Related Articles

Latest Articles