Monday, April 29, 2024
spot_img

കരുവന്നൂർ ബാങ്ക് കൊള്ള; ‘ഇ ഡി കസ്റ്റഡിയിലെടുത്ത മുഴുവൻ രേഖകളും വിട്ട് കിട്ടണം’, ക്രൈംബ്രാഞ്ച് ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ ഡി പിടിച്ചെടുത്ത മുഴുവൻ രേഖകളും വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാ‌ഞ്ച് തൃശ്ശൂർ യൂണിറ്റ് നൽകിയ ഹർജി ഇന്ന് പരിഗണിക്കും. കൊച്ചിയിലെ പിഎംഎൽഎ കോടതി ഹർജി പരിഗണിക്കുന്നത്. ഇ ഡി റെയ്ഡ് ചെയ്ത് പിടികൂടി ഫയലുകൾ കസ്റ്റഡിയിലെടുത്ത് മഹസറിന്‍റെ ഭാഗമാക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. എന്നാൽ ഇത് നൽകാൻ കഴിയില്ലെന്നാണ് ഇ ഡി നിലപാട്. കേസിലെ പ്രതി ജിൽസ് സമർപ്പിച്ച ജാമ്യ ഹർജിയിലും ഇന്ന് വാദം നടക്കും. കഴിഞ്ഞ ദിവസം മുഖ്യ പ്രതി സതീഷ് കുമാറിന്‍റെ ജാമ്യ ഹർജിയിൽ വാദം പൂർത്തിയാക്കിയിരുന്നു.

നിക്ഷേപകർ ബാങ്കിന് മുന്നിൽ യാചിക്കുമ്പോള്‍ തമ്മിലടിക്കുകയല്ല വേണ്ടതെന്നും ക്രൈംബ്രാ‌ഞ്ച് ആവശ്യം അപക്വമാണെന്നും രേഖകള്‍ വിട്ടുനല്‍കണമെന്ന ഹര്‍ജിയില്‍ ഇ ഡി മറുപടി നൽകിയിരുന്നു. നിലവിൽ 55 പേരുടെ അന്വഷണം പൂർത്തിയായി. ഇനിയും പ്രധാന പ്രതികളിലേക്ക് അന്വേഷണം നടക്കേണ്ടതുണ്ട്. അതിനാൽ രേഖകൾ വിട്ട് നൽകാൻ കഴിയില്ല. ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ രീതിയിലാണെങ്കിൽ സഹായം ചെയ്യാൻ ഒരുക്കമാണെന്നും ഇ ഡി വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Latest Articles