ശ്രീനഗര്‍: ജമ്മുകശ്മീരിൽ വൻ ആക്രമണം നടത്താൻ പദ്ധതിയിട്ട ഭീകരുടെ ശ്രമം കൈയ്യോടെ തകർതറിഞ്ഞ്
സുരക്ഷാ സേന. വന്‍ സ്‌ഫോടക ശേഖരം കണ്ടെടുത്തു. രജൗരിയില്‍ ആണ് സംഭവം.
ഉഗ്രസ്‌ഫോടക ശേഷിയുള്ള ഐഇഡിയാണ് സുരക്ഷാ സേന കണ്ടെടുത്തിരിക്കുന്നത്. രജൗരി ഗാര്‍ഡന്‍ റോഡിലെ സൈനിക ക്യാമ്പിന് സമീപമുള്ള ഹൈവേയുടെ പരിസരത്തു നിന്നായിരുന്നു പിടിച്ചെടുത്തത്. അഞ്ച് കിലോയോളം വരുന്ന ഐഇഡികള്‍ പിന്നീട് നിര്‍വ്വീര്യമാക്കി.
നേരത്തെ ഗാര്‍ഡന്‍ റോഡില്‍ സംശയാസ്പദമായ രീതിയില്‍ ചിലരെ കണ്ടതായി സുരക്ഷാ സേനയ്‌ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയില്‍ ആണ് ഐഇഡി കണ്ടെത്തിയത്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തു.

