Thursday, October 15, 2026

ഹനുമാന്‍ ജയന്തി; 108 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

അഹമ്മദാബാദ്: ഹനുമാന്‍ ജയന്തി ദിനമായ ഇന്ന് ലോക ജനതയ്ക്കായി 108 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. ഗുജറാത്തിലെ മോര്‍ബിയിലാണ് ചടങ്ങ് നടന്നത്. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയശഃയിരുന്നു പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുത്തത്.

ഹനുമാന്‍ജി 4 ധാം പ്രൊജക്ടിന്റെ ഭാഗമായാണ് പ്രതിമ നിര്‍മ്മിച്ചത്. ഈ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് നാല് ദിക്കുകളിലായി പ്രതിമ സ്ഥാപിക്കും. ഇതിൽ രണ്ടാമത്തെ പ്രതിമയാണ് മോര്‍ബിയിലേത്. പടിഞ്ഞാറ് ഭാഗത്തുള്ള ഈ പ്രതിമ മോര്‍ബി ബാപ്പു കേശവാനന്ദ ആശ്രമത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.

ആദ്യ പ്രതിമ 2010ല്‍ വടക്ക് ഷിംലയില്‍ സ്ഥാപിച്ചു. രണ്ട് വര്‍ഷം കൊണ്ടാണ് ഈ ശില്പത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. അതേസമയം. തെക്ക് ഭാഗമായ രാമേശ്വരത്ത് മൂന്നാമത്തെ പ്രതിമയുടെ പണി ആരംഭിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 100 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഇതിന്റെ തറക്കല്ലിടല്‍ ഈ വര്‍ഷം ഫെബ്രുവരി 23നാണ് നടന്നത്.

Related Articles

Latest Articles