Thursday, October 8, 2026

എന്തിനും പിണറായി സര്‍ക്കാരിനെ പുകഴ്ത്തുകയും ബിജെപിയെ വിമര്‍ശിക്കുകയും ചെയ്യുന്ന കമലിന് പോലീസ് നിയമഭേദഗതിയെ കുറിച്ച്‌ എന്ത് തോന്നുന്നു ? കമൽ ഹാസനെതിരെ പരിഹാസവുമായി തെന്നിന്ത്യൻ നടി കസ്തൂരി ശങ്കർ

ചെന്നൈ: കേരള പൊലീസ് ആക്‌ട് ഭേദഗതിയില്‍ കമല്‍ഹാസനെതിരെ പരിഹാസവുമായി തെന്നിന്ത്യൻ നടി കസ്തൂരി ശങ്കര്‍ രംഗത്ത്. എല്ലാ കാര്യങ്ങളിലും പിണറായി സര്‍ക്കാരിനെ പുകഴ്ത്തുകയും തമിഴ്‌നാട്ടിലെ എഐഡിഎംകെ സര്‍ക്കാരിനെയും, ബി.ജെ.പി സര്‍ക്കാരുകളെയും നിരന്തരം വിമര്‍ശിക്കുകയും ചെയ്യുന്ന കമലിന് ഇപ്പോഴും അതേ അഭിപ്രായമാണോയെന്നും കസ്തൂരി ചോദിക്കുന്നു. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലുടെയുമായിരുന്നു കസ്തൂരിയുടെ പരിഹാസം. സൈബര്‍ ആക്രണത്തിലെ കുറ്റവാളികള്‍ക്ക് ശക്തമായ ശിക്ഷ ഉറപ്പാക്കുന്ന കേരള സര്‍ക്കാരിന്റെ പൊലീസ് ആക്‌ട് ഭേദഗതിയില്‍ കമല്‍ അഭിപ്രായം പറയണമെന്നാണ് കസ്തൂരി ആവശ്യപ്പെട്ടിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ബഹുമാനപ്പെട്ട കമല്‍ഹാസന്‍,
പിണറായി വിജയന്റെ പൊലീസ് ആക്‌ട് ഭേദഗതിയെ നിങ്ങള്‍ എങ്ങനെയാണ് കാണുന്നത്?
മുന്‍പ്, നിരന്തരം എ.ഐ.എ.ഡി.എം.കെ, ബി.ജെ.പി സര്‍ക്കാരുകളെ സ്വേച്ഛാധിപത്യ ഭരണസംവിധാനങ്ങളെന്ന് നിങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഒപ്പം, കേരള സര്‍ക്കാരിനെ മികച്ച ഭരണത്തിന്റെ പേരിലും, കൊറോണ നിയന്ത്രണത്തിന്റെ പേരിലും നിങ്ങള്‍ പ്രകീര്‍ത്തിച്ചിട്ടുമുണ്ട്.
അതേ കാഴ്ചപ്പാടുകള്‍ തന്നെയാണോ നിങ്ങള്‍ക്ക് ഇപ്പോഴുമുള്ളത്?’

Related Articles

Latest Articles