Sunday, January 11, 2026

കത്രീന കൈഫിനും വിക്കി കൗശലിനും വധഭീഷണി; പരാതിയിൽ മുംബൈ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

മുംബൈ: ബോളിവുഡ് താരദമ്പതികളായ കത്രീന കൈഫിനും വിക്കി കൗശലിനും വധഭീഷണിയുണ്ടെന്ന് റിപ്പോർട്ട്. വിക്കി കൗശൽ നൽകിയ പരാതിയിൽ അജ്ഞാതർക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. സോഷ്യൽ മീഡിയയിലൂടെയാണ് ഭീഷണി. എഎൻഐ റിപ്പോർട്ട് പ്രകാരം മുംബൈയിലെ സാന്താക്രൂസ് പോലീസ് സ്റ്റേഷനിലാണ് ഈ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിക്കിക്കും കത്രീനയ്ക്കും സോഷ്യൽ മീഡിയയിലൂടെ വധഭീഷണി ഉണ്ടായിരുന്നു. പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിലൂടെ ഭീഷണി നിറഞ്ഞ മെസേജുകൾ അയച്ചെന്നും തന്റെ ഭാര്യയ്ക്കും സമാനമായ അനുഭവമുണ്ടായെന്നും വിക്കി പരാതിയിൽ പറയുന്നു. മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു.

കുറച്ചുനാളുകൾക്ക് മുൻപ് ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, സ്വര ഭാസ്കർ എന്നിവർക്കും അജ്ഞാതരുടെ വധഭീഷണി ഉണ്ടായിരുന്നു. പഞ്ചാബി ഗായകൻ സിദ്ദു മൂസവാലയുടെ മരണത്തിനു ശേഷമാണ് സൽമാൻ ഖാന് വധഭീഷണി ഉണ്ടായത്. പിതാവ് സലിം ഖാന്റെ പേരിലായിരുന്നു ഭീഷണി കത്ത് വന്നത്. ഇതിനെ തുടർന്ന് മുംബൈ പൊലീസ് താരത്തിന്റെ സുരക്ഷ ശക്തമാക്കിയിരുന്നു.

 

Related Articles

Latest Articles