Thursday, October 1, 2026

കായംകുളം വ്യാജ സർട്ടിഫിക്കറ്റ് വിവാദം; നിഖിൽ തോമസിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി

ആലപ്പുഴ : കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി എംകോം പ്രവേശനം നേടിയ കായംകുളം മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെ എസ്എഫ്ഐ പുറത്താക്കിയതിന് പിന്നാലെ സിപിഎമ്മിൽനിന്നും പുറത്താക്കി. കായംകുളം മാർക്കറ്റ് ബ്രാഞ്ചിൽ അംഗമായിരുന്ന നിഖിലിനെ ജില്ലാ കമ്മിറ്റിയാണ് പുറത്താക്കിയത്.

നിഖിൽ തോമസ് കായംകുളം എംഎസ്എം കോളജിൽ എംകോം പ്രവേശനം നേടിയത് ബികോം ജയിക്കാതെയെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെയാണിത്. എംകോം പ്രവേശനത്തിനായി ഇയാൾ ഹാജരാക്കിയ ഛത്തീസ്ഗഡ് കലിംഗ സർവകലാശാലാ രേഖകൾ വ്യാജമാണെന്നു കേരള സർവകലാശാല വൈസ് ചാൻസലറും കലിംഗ സർവകലാശാല രജിസ്ട്രാറും എംഎസ്എം കോളജ് പ്രിൻസിപ്പലും സ്ഥിരീകരിച്ചിരുന്നു നിഖിലിനെ നേരത്തെ കോളേജിൽനിന്നും സസ്പെൻഡ് ചെയ്തിരുന്നു.

Related Articles

Latest Articles