Friday, May 17, 2024
spot_img

ലോൺ ആപ്പുകളെ വെല്ലുന്ന തട്ടിപ്പ്; ദിവസങ്ങൾക്കുള്ളിൽ ഇടപാടുകാരെ കോടികളുടെ കടക്കെണിയിലേക്ക് തള്ളിയിടുന്ന മാഫിയ സംഘം; തലപ്പത്ത് സിപിഎം നേതാക്കൾ! ഇ ഡി യുടെ വലയിൽ അവസാനം കുടുങ്ങിയത് കേരളാ ബാങ്ക് വൈസ് പ്രസിഡന്റും സിപിഎം നേതാവുമായ എംകെ കണ്ണൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വാർത്തയായിക്കൊണ്ടിരിക്കുന്ന ലോൺ ആപ്പുകളെ പോലും വെല്ലുന്ന തട്ടിപ്പാണ് സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ കേരളത്തിലെ സഹകരണ മേഖലയിൽ നടന്നതെന്ന് വെളിപ്പെടുത്തി ഇ ഡി. ഇന്ന് സിപിഎം ഭരിക്കുന്ന മൂന്ന് സഹകരണ ബാങ്കുകളിലാണ് റെയ്‌ഡ്‌ നടക്കുന്നത്. അയ്യന്തോൾ, തൃശൂർ, കൊടുങ്ങല്ലൂർ സഹകരണ ബാങ്കുകളിൽ നടന്നത് ഞെട്ടിക്കുന്ന തട്ടിപ്പുകളാണ്. അന്വേഷണത്തിൽ ഏറ്റവും ഒടുവിൽ വലയിലായത് കേരളാ ബാങ്ക് വൈസ് പ്രസിഡന്റും സിപിഎം നേതാവുമായ എം കെ കണ്ണനാണ്. 80 ലക്ഷം രൂപയുടെ വായ്‌പ്പ, ടേക്ക് ഓവർ ചെയ്യാൻ കണ്ണനെ സമീപിച്ച കൊടുങ്ങല്ലൂർ സ്വദേശിയാണ് തട്ടിപ്പിനിരയായത്. ഇയാളെ കരുവന്നൂർ കേസിലെ പ്രധാന തട്ടിപ്പുകാരൻ പി സതീഷ് കുമാറിന് പരിചയപ്പെടുത്തുകയും സതീഷ് കുമാർ കൊടുങ്ങല്ലൂർ സഹകരണ ബാങ്കിൽ നിന്നും കൊടുങ്ങല്ലൂർ സ്വദേശിക്ക് 3 കോടി രൂപയുടെ വായ്പ്പ തരപ്പെടുത്തിക്കൊടുക്കുകയും1 കോടി വായ്പ്പയായി വാങ്ങുകയുമായിരുന്നു. ബിനാമികൾ വാങ്ങിയ വായ്‌പ തിരിച്ചടയ്ക്കാതെ വരികയും കൊടുങ്ങല്ലൂർ സ്വദേശി വലിയ കടക്കെണിയിലാകുകയും ചെയ്‌തു.

ഈ ഇടപാടുകൾക്ക് ചുക്കാൻ പിടിച്ചത് കേരളാ ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണനാണ്. അദ്ദേഹത്തെ അടുത്ത ദിവസങ്ങളിൽ തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് അറിയുന്നത്. നാളെയാണ് മുൻ മന്ത്രി എ സി മൊയ്‌ദീനെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്. തീരിച്ചടവ് മുടങ്ങിയ ഒരു ഉപഭോക്താവിൽ നിന്ന് തന്നെ തട്ടിയത് ഒരു കോടി രൂപയാണ്. അതിന് കൂട്ടുനിന്നതാകട്ടെ സഹകരണ ബാങ്കുകളുടെ അപ്പെക്സ് ബോഡി എന്ന് വിളിക്കുന്ന കേരളാ ബാങ്ക് വൈസ് പ്രെസിഡന്റാണ് എന്നതാണ് കേസിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നത്. കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന്റെ തട്ടിപ്പിനിരയായ ബോർഡ് അംഗങ്ങളെ ക്രൈം ബ്രാഞ്ചിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ വാർത്ത ഇന്നലെ പുറത്തുവന്നിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനല്ല മറിച്ച് അന്വേഷണം അട്ടിമറിക്കാനാണെന്ന വിമർശനവും ഉയരുന്നുണ്ട്.

Related Articles

Latest Articles