Tuesday, May 7, 2024
spot_img

സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 131 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കൊവിഡ്. 131 പേർക്ക് രോഗമുക്തിയുമുണ്ടായി. ഇന്ന് പുതുതായി രോഗബാധിതരായവരിൽ 86 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 81 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്ന് വന്നതും. 13 പേർക്ക് സമ്പർക്കം മൂലമാണ് രോഗമുണ്ടായത്. .

ആത്മഹത്യ ചെയ്ത കോഴിക്കോട് നടക്കാവ് സ്വദേശി കൃഷ്ണന്റെ ഫലം പോസിറ്റീവായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6564 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 4593 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. ചികിത്സയിൽ 2130 പേരുണ്ട്. 187219 പേരാണ് നിരീക്ഷണത്തിലുള്ളത്. 2831 പേർ ആശുപത്രികളിലാണ്. 290 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 181780 സാമ്പിളുകൾ ഇതുവരെ ശേഖരിച്ചു. 4042 എണ്ണത്തിന്റെ റിസൾട്ട് വരാനുണ്ട്. മുൻഗണനാ വിഭാഗത്തിലെ 50448 സാമ്പിളുകൾ ശേഖരിച്ചു. 48448 നെഗറ്റീവായി.

സംസ്ഥാനത്തെ ഹോട്സ്സ്പോട്ടുകളുടെ എണ്ണം 124 ആയിട്ടുണ്ട്. ട്രിപ്പിൾ ലോക്ക്ഡൗണുള്ള പൊന്നാനിയിൽ കർശന ജാഗ്രത. ഐജി അശോക് യാദവ് പൊലീസിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഓരോ പഞ്ചായത്തിലും അഞ്ച് കടകൾക്കേ പ്രവർത്തിക്കാനാവൂ. സാധനം ആവശ്യമുള്ളവർ പൊലീസ് പ്രസിദ്ധീകരിച്ച കടകളുടെ നമ്പറിൽ ഓർഡർ നൽകണം. വളണ്ടിയർമാർ സാധനം വീട്ടിലെത്തിക്കും. സാമൂഹിക അകലം പാലിക്കാത്തതിന് 16 കേസുകൾ പൊന്നാനിയിൽ രജിസ്റ്റർ ചെയ്തു. ആരോഗ്യവകുപ്പിന്റെ നിർദ്ദേശം ലംഘിച്ച് രോഗികളെ ഡിസ്ചാർജ് ചെയ്ത ആശുപത്രിക്കെതിരെ പൊന്നാനിയിൽ കേസെടുത്തു.

മാസ്ക് ധരിക്കാത്ത 5373 സംഭവം സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തു. നിരീക്ഷണം ലംഘിച്ച 15 പേർക്കെതിരെ ഇന്ന് കേസെടുത്തു.

സംസ്ഥാനത്തേക്ക് ട്രെയിനിൽ വരുന്നവർ നിരീക്ഷണം ഒഴിവാക്കാൻ ശ്രമിക്കുന്നുവെന്നത് ഗുരുതരമായ ഉത്തരവാദിത്വമില്ലായ്മയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.. നല്ല ജാഗ്രതയോടെ ഇത് തടയും. പൊതു ഓഫീസുകൾ അണുവിമുക്തമാക്കാൻ കുടുംബശ്രീ സേവനം ഉപയോഗിക്കും.

ടെലിമെഡിസിൻ ഈ ഘട്ടത്തിൽ വലിയ ആശ്വാസമായി. അത് പ്രാദേശിക തലത്തിലും വ്യാപിപ്പിക്കും. എല്ലായിടത്തും സൗകര്യം വേണം. സ്വകാര്യ ആശുപത്രികളെ ഇതിന്റെ ഭാഗമാക്കും. കൊവിഡ് പ്രതിരോധം സർക്കാർ ആശുപത്രികളിൽ മാത്രമാണ്. ഈ അനുഭവം സ്വകാര്യ ആശുപത്രികളിൽ കൂടി പങ്കുവയ്ക്കും.

രോഗബാധിതരുടെ എണ്ണം കൂടുന്നു. സമൂഹവ്യാപനത്തിന്റെ ആശങ്കയിൽ നിന്ന് മുക്തരായിട്ടില്ല. കൂടുതൽ ശ്രദ്ധയും ജാഗ്രതയും വേണം. പ്രതിരോധ ശേഷി കുറഞ്ഞവരും മറ്റ് രോഗങ്ങളുള്ളവരും പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. വിവരം ശേഖരിച്ച് ഇടപെടും.

നിരീക്ഷണത്തിലുള്ളവരുടെ കുടുംബാംഗങ്ങളുടെ വിവരം ശേഖരിക്കുമെന്നും ആംബുലൻസുകൾ ആവശ്യത്തിന് ലഭ്യമാകുമെന്ന്ഉറപ്പാക്കാൻ നിർദേശിച്ചതായും, എവിടെ ബന്ധപ്പെട്ടാൽ ആംബുലൻസ് ലഭിക്കുമെന്നതിൽ കൃത്യത ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Latest Articles