Saturday, April 27, 2024
spot_img

ഓർഡിനൻസുകളിൽ ഗവർണ്ണർ ഒപ്പിടാൻ സാധ്യതയില്ല ! ഓർഡിനൻസ് രാജ് ശരിയായ രീതിയല്ല

തിരുവനന്തപുരം: ഓര്‍ഡിനന്‍സ് വിവാദത്തിൽ കണ്ണുമടച്ച് ഒപ്പിടാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വ്യക്തമായ വിശദീകരണം വേണമെന്നും ഓര്‍ഡിനന്‍സ് രാജ് അംഗീകരിക്കാനാകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഓര്‍ഡിനന്‍സ് വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാൻ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. നിയമ നിർമ്മാണത്തിനായി ഒക്ടോബറിൽ നിയമസഭാ ചേരും. ഗവര്‍ണറെ നേരിട്ട് കണ്ട് ഓര്‍ഡിനസുകളില്‍ ഒപ്പിടണമെന്ന് ചീഫ് സെക്രട്ടറി അഭ്യർത്ഥിച്ചു.

കാലാവധി പൂര്‍ത്തിയാകുന്ന 11 ഓര്‍ഡിനന്‍സുകളിലാണ് ഗവര്‍ണര്‍ ഒപ്പിടാനുള്ളത്. ലോകായുക്ത നിയമ ഭേദഗതി അടക്കം 11 ഓര്‍ഡിനന്‍സുകളുടെ കാലവധി ഇന്ന് അർദ്ധ രാത്രിയോടെ അവസാനിക്കും. ലോകായുക്ത നിയമ ഭേദഗതിയില്‍ അനുമതി നേടലാണ് സര്‍ക്കാരിന് പ്രധാനം. ഓര്‍ഡിന്‍സുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ പഴയ ലോകായുക്ത നിയമം പ്രാബല്യത്തില്‍ വരും.

Related Articles

Latest Articles