Saturday, May 4, 2024
spot_img

വെങ്കയ്യ നായിഡുവിന് യാത്രയയപ്പ്; പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് ഉന്നത നേതാക്കളും ചടങ്ങിൽ പങ്കെടുത്തു

ന്യൂഡൽഹി : ഉപരാഷ്‌ട്രപതി സ്ഥാനമൊഴിയുന്ന വെങ്കയ്യ നായിഡുവിന് ഇന്ന് യാത്രയയപ്പ് നൽകി . രാവിലെ 11 മണിക്ക് രാജ്യസഭയിൽ നടന്ന ചടങ്ങിലാണ് സഭാദ്ധ്യക്ഷന് യാത്രയയപ്പ് നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് ഉന്നത നേതാക്കളും പരിപാടിയിൽ പങ്കെടുത്തു.

ബുധനാഴ്ചയാണ് അദ്ദേഹം ഉപരാഷ്‌ട്രപതി സ്ഥാനം ഒഴിയുന്നത്. തുടർന്ന് ഓഗസ്റ്റ് 11 ന് ജഗ്ദീപ് ധൻകർ പുതിയ ഉപരാഷ്‌ട്രപതിയായി സ്ഥാനമേൽക്കും. മുഹറം, രക്ഷാ ബന്ധൻ എന്നിവയോട് അനുബന്ധിച്ച് ചൊവ്വ, വ്യാഴം ദിവസങ്ങളിൽ സഭ ചേരില്ല.

ഇന്ന് വൈകുന്നേരം ജിഎംസി ബാലയോഗി ഓഡിറ്റോറിയത്തിൽ എല്ലാ അംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ നായിഡുവിന് മറ്റൊരു യാത്രയയപ്പ് ചടങ്ങ് ഉണ്ടായിരിക്കും. പ്രധാനമന്ത്രി നായിഡുവിന് മൊമൻ്റോ സമ്മാനിക്കുകയും വിടവാങ്ങൽ പ്രസംഗം നടത്തുകയും ചെയ്യും. നായിഡുവിന്റെ ഉപരാഷ്‌ട്രപതിയും രാജ്യസഭാ ചെയർമാനുമായിരുന്ന കാലയളവ് വിവരിക്കുന്ന ഒരു പ്രസിദ്ധീകരണം പ്രധാനമന്ത്രി പ്രകാശനം ചെയ്യും. തുടർന്ന് അത്താഴവും ഉണ്ടായിരിക്കും.

ബിജെപി ദേശീയ അദ്ധ്യക്ഷനായി പ്രവർത്തിച്ച വെങ്കയ്യ നായിഡു ഒന്നാം മോദി മന്ത്രിസഭയിൽ വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരിന്നു. 2017 ൽ ഓഗസ്റ്റ് 11 ഇന്നാണ് ഉപരാഷ്‌ട്രപതിയായി സ്ഥാനമേറ്റത്.

Related Articles

Latest Articles