Saturday, May 25, 2024
spot_img

കേരളം നഷ്ട്ടപ്പെടുത്തിയത് കോടികൾ , അഹങ്കാരത്തിന് ഒരു കുറവും ഇല്ല |PINARYI VIJYAN

സംസഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുകയാണ്. കടമെടുക്കാൻ അനുമതി ലഭിക്കാതെ മുന്നോട്ടു പോകാൻ സാധിക്കാത്ത അവസ്ഥയിലാണ് സംസ്ഥാന സർക്കാർ. എന്നാൽ, ന്യായമായി നേടിയെടുക്കേണ്ടിയരുന്ന പണം നേടുന്ന കാര്യത്തിലും വൻ വീഴ്‌ച്ചയാണ് കേരളത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. സംസ്ഥാനത്തിന് ഏറെ ഉപകാരം ചെയ്യുമായിരുന്ന കേന്ദ്ര വായ്‌പ്പ നേടിയെടുക്കുന്ന കാര്യത്തിലും വൻ അലംഭാവമാണ് കേരളം കാണിച്ചത്.

കഴിഞ്ഞവർഷം അടിസ്ഥാനസൗകര്യ വികസന മേഖലയ്ക്കായി 50 വർഷം കൊണ്ടു തിരിച്ചടയ്‌ക്കേണ്ട പലിശരഹിത വായ്പ പ്രഖ്യാപിച്ചിരുന്നെങ്കിലും കേരളത്തിന് അതു നേടിയെടുക്കാനായില്ല. സമാന പ്രഖ്യാപനം ഇത്തവണയും കേന്ദ്രം നടത്തിയിട്ടുണ്ട്. നൂതന ഗവേഷണങ്ങൾക്കു ധനസഹായം ഉറപ്പാക്കാനാണ് പുതിയ പ്രഖ്യാപനമെങ്കിലും ഇതു നേരിട്ടു സ്വകാര്യ സ്ഥാപനങ്ങൾക്കു നൽകുമോ സംസ്ഥാനങ്ങൾക്കു കൈമാറുമോ എന്നു വ്യക്തമല്ല.കേന്ദ്രസഹായമുള്ള പദ്ധതികൾക്കു കേന്ദ്രത്തിന്റെ ബ്രാൻഡിങ് വേണമെന്ന നിബന്ധനയാണ് കഴിഞ്ഞവർഷം കേരളത്തെ പിന്തിരിപ്പിച്ചത്.

എന്നാൽ പിണറായി സർക്കാർ നടത്തുന്ന ബ്രാൻഡിങിന് യാതൊരു പ്രശ്നവും ഇല്ല . കേന്ദ്ര പദ്ധതികൾക്ക് വരെ സംസ്ഥാന സർക്കാരിന്റെ ബ്രാൻഡിംഗ് വയ്ക്കുന്ന ടീം ആണ് ഇ ഈഗോ കാണിക്കുന്നത് എന്ന് ഓർക്കണം .4000 5000 കോടി രൂപയാണ് കേന്ദ്രത്തിൽനിന്ന് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, കേന്ദ്രത്തിന്റെ ലോഗോയും പ്രധാനമന്ത്രിയുടെ ചിത്രവും ഉൾപ്പെടുത്തിയുള്ള ബ്രാൻഡിങ് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കാതെ വന്നതോടെ ഫണ്ട് അനിശ്ചിതത്വത്തിലായി. എടുക്കുന്ന വായ്പ മുഴുവൻ കേരളം തിരിച്ചടയ്‌ക്കേണ്ടതാണെന്നിരിക്കെ വായ്പ നൽകുന്നവരുടെ പേരു കൂടി കൊത്തിവയ്ക്കണമെന്ന നിബന്ധന അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണു കേരളം. ഈ പിടിവാശി കാരണം 5000 കോടി നഷ്ടമായത് മെച്ചം.കഴിഞ്ഞ തവണ ഉന്നയിച്ച 17 ആവശ്യങ്ങളിൽ ഒന്നുപോലും കേന്ദ്രം അംഗീകരിച്ചിരുന്നില്ല. ഇക്കുറി ബജറ്റിനു മുൻപ് കേന്ദ്രസംസ്ഥാന ചർച്ചകളൊന്നും നടന്നില്ല. ആവശ്യങ്ങൾ ഉന്നയിച്ച് കേരളം നിവേദനം നൽകിയുമില്ല.

കോവിഡ് കാലത്തു ചെയ്തതു പോലെ സംസ്ഥാനങ്ങളുടെ കടമെടുപ്പു പരിധി വർധിപ്പിക്കണമെന്നു കേരളം ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം അനുകൂല തീരുമാനം എടുക്കാത്തതിനാൽ കേരളം നൽകിയ ഹർജിയിന്മേലുള്ള സുപ്രീം കോടതി വിധിയിലാണ് ഇനി പ്രതീക്ഷ. ഒന്ന് തുമ്മിയാൽ വരെ പിണറായി ബ്രാൻഡിംഗ് നടത്തുന്ന സംസ്ഥാന സർക്കാരിന് എന്ത് അവകാശമുണ്ട് കേന്ദ്രത്തോട് ഇങ്ങനെ ഇഗോ കാണിക്കാൻ

Related Articles

Latest Articles