Monday, January 12, 2026

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; നാല് ദിവസത്തിനിടയിൽ ജീവൻ നഷ്ട്ടമായത് ആറുപേര്‍ക്ക്

കാസര്‍ഗോഡ്: കനത്ത മഴയില്‍ വീണ്ടും സംസ്‌ഥാനത്ത് ഒരു മരണം കൂടി റിപ്പോര്‍ട് ചെയ്‌തു. കാസര്‍ഗോഡ് വോര്‍ക്കാടിയില്‍ കമുകുതോട്ടത്തിലെ കുളത്തില്‍ തൊഴിലാളിയായ മൗറിസ് ഡിസൂസ(52)യാണ്‌ മുങ്ങിമരിച്ചത്‌.

ഞായറാഴ്‌ച മുതല്‍ തുടങ്ങിയ കനത്ത മഴയില്‍ സംസ്‌ഥാനത്ത് ഇതുവരെ ആറുപേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. ഒരാളെ കാണാതായി. മൂന്നു പേര്‍ക്ക്‌ പരിക്കേറ്റിട്ടുമുണ്ട്.

ഒമ്പതു വീടുകള്‍ പൂര്‍ണമായും 148 വീട്‌ ഭാഗികമായും തകര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 43 വീട്‌ ഭാഗികമായും ഒരെണ്ണം പൂര്‍ണമായും തകര്‍ന്നതായാണ് വിവരം.

നിലവില്‍ മൂന്നു ക്യാമ്പുകളിലായി 51 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍ എന്നിവിടങ്ങളിലാണ്‌ ക്യാമ്പുകള്‍ തുറന്നത്‌. അതേസമയം, സംസ്‌ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക്‌ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

Related Articles

Latest Articles