Friday, April 26, 2024
spot_img

ശബരിമലയിൽ പോലീസുകാർക്കും രക്ഷയില്ല; വയറ്റത്തടിച്ചു കേരള സർക്കാർ, ഇനിയും എന്തെല്ലാം കാണണം എന്റെ അയ്യപ്പാ

ശബരിമല: ശബരിമലമണ്ഡല-മകരവിളക്ക് ഡ്യൂട്ടിക്ക് നിയോഗിച്ച പോലീസുകാർക്ക് ഇനിമുതൽ സൗജന്യ ഭക്ഷണമില്ല. സാമ്പത്തിക പ്രതിസന്ധിമൂലം സർക്കാരിൽ നിന്നുള്ള സഹായം നിലച്ചതിനാൽ പോലീസ് മെസ്സിൽനിന്നു ഭക്ഷണം കഴിക്കുന്നവർ ഇനി മുതൽ മുഴുവൻ പൈസയും നൽകണം.ഇതുസംബന്ധിച്ച് ശബരിമല പോലീസ് മെസ്സിന്റെ ചുമതലയുള്ള സൂപ്പർവൈസറി ഓഫീസർ ചൊവ്വാഴ്ച വൈകുന്നേരം സർക്കുലർ ഇറക്കി.വരുമാനം കുറഞത്തോടെ ദേവസം ബോർഡും സർക്കാരും പോലീസ്കാരെ കൈ ഒഴിഞ്ഞ സ്ഥിതിയാണ്.സന്നിധാനം, പമ്പ, നിലയ്ക്കൽ, എരുമേലി, മണിയാർ എന്നിവിടങ്ങളിൽ ആണ് പോലീസ് മെസ് ഉള്ളത്. കഴിഞ്ഞ വർഷം ഡ്യൂട്ടിക്ക് വന്ന പോലീസുകാർക്ക് ഭക്ഷണം സൗജന്യമായിരുന്നു. പക്ഷേ ഒരു പരിധി വെച്ചിരുന്നു. സന്നിധാനത്ത് 80 രൂപവരെയും പമ്പയിൽ 70 രൂപവരെയും സൗജന്യമായിരുന്നു. അതിൽ കൂടുതൽ വരുന്ന തുകമാത്രം നൽകിയാൽ മതിയായിരുന്നു.ദേവസ്വം ബോർഡ് സർക്കാരിന് നൽകുന്ന തുകയിൽനിന്ന് ഒരു വിഹിതം പോലീസ് മെസ്സിന്റെ ആവശ്യത്തിന് ഉപയോഗിക്കാറുണ്ട്. കോവിഡ് കാരണം ദേവസ്വം ബോർഡിന്റെ മെസ് സബ്സിഡി ഇത്തവണ ഇല്ലാത്തതുമൂലമാണ് സൗജന്യ ഭക്ഷണം നിർത്തുന്നതെന്ന് സർക്കുലറിൽ പറയുന്നു. എന്നാൽ പോലീസ് മെസ്സിന്റെ ആവശ്യത്തിന് ദേവസ്വം ബോർഡ് ഒരു സബ്‌സിഡിയും നൽകുന്നില്ലെന്നാണ് ബോർഡ് പ്രസിഡന്റ് പറയുന്നത്.

Related Articles

Latest Articles