Sunday, May 5, 2024
spot_img

ശുദ്ധികലശം ! അമേരിക്കയിലും ഖാലിസ്ഥാനി തീവ്രവാദി നേതാക്കൾക്ക് വധഭീഷണി;നേതാക്കൾക്ക് എഫ്ബിഐയുടെ മുന്നറിയിപ്പ്

ന്യൂയോർക്ക് :ഖാലിസ്ഥാനി തീവ്രവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നാലെ, അമേരിക്കയിലെ ഖാലിസ്ഥാനി നേതാക്കൾക്ക് വധഭീഷണിയുള്ളതായി എഫ്ബിഐ മുന്നറിയിപ്പ് നൽകിയെന്ന റിപ്പോർട്ട് പുറത്ത് വന്നു. സിഖ് സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിരവധിപ്പേരെ എഫ്ബിഐ ഫോണില്‍ ബന്ധപ്പെടുകയും നേരിൽ കാണുകയും ചെയ്തതായി അമേരിക്കയിലെ സിഖ് ആക്ടിവിസ്റ്റ് പ്രിത്പാൽ സിങ് വ്യക്തമാക്കി. അമേരിക്കൻ മാദ്ധ്യമമായ ഇന്റർസെപ്റ്റിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ജൂൺ അവസാന വാരത്തോടെ രണ്ട് എഫ്ബിഐ ഏജന്റുമാർ തന്നെ സന്ദര്‍ശിക്കുകയും വധഭീഷണിയുള്ളതായി അറിയിക്കുകയും ചെയ്തതായി പ്രിത്പാൽ സിങ് വെളിപ്പെടുത്തി. എന്നാൽ ഭീഷണി എവിടെനിന്നാണെന്നോ, ആരിൽനിന്നാണെന്നോ അവർ പറഞ്ഞിരുന്നില്ലെന്നും പ്രിത്പാൽ കൂട്ടിച്ചേർത്തു. നിലവിൽ അമേരിക്കൻ പൗരത്വമുള്ള പ്രിത്പാൽ സിങ് അമേരിക്കൻ സിഖ് കോക്കസ് കമ്മിറ്റിയിൽ പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റാണ്.

ജൂണിൽ ഖാലിസ്ഥാനി വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ട സംഭവത്തിൽ ഭാരതത്തിന്റെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്ക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പാർലമെന്റിൽ ആരോപിച്ചതിനെത്തുടർന്നാണ് ഭാരതവും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണത്. ആരോപണം അസംബന്ധവും തെളിവില്ലാത്തതുമാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. നിജ്ജറിന്റെ കൊലപാതകത്തിൽ കാനഡ ഇനിയും തെളിവ് കൈമാറിയിട്ടില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. ഖലിസ്ഥാൻ തീവ്രവാദത്തോട് കടുത്ത നിലപാടെന്ന തീരുമാനത്തിലാണ് എൻഐഎ നടപടികൾക്ക് വേഗം കൂട്ടുന്നത്. കാനഡ വെള്ള പൂശാൻ ശ്രമിക്കുന്ന കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ഖാലിസ്ഥാനി വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ, ഭാരതത്തിൽ ഭീകരാക്രമണം നടത്താനും കൊലപാതക പരമ്പരകൾക്കും പദ്ധതിയിട്ടിരുന്നതായുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ രേഖ പുറത്തു വന്നു. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഇയാൾ കൂട്ടുപിടിച്ചത് പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് (കെടിഎഫ്) തലവൻ ജഗ്താർ സിങ് താരയെയാണ്. കാനഡയിൽ മന്ദീപ് സിങ് ധലിവാൾ, സർബ്ജിത് സിങ്, അനുപ്‌വീർ സിങ്, ദർശൻ സിങ് എന്നിവരടങ്ങിയ സംഘത്തെ നിജ്ജാർ പരിശീലിപ്പിച്ചെടുത്തു. 2015 ലെ ഡ‍ിസംബറിൽ കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിൽ ഇവർക്ക് ആയുധപരിശീലനവും നൽകി.

ഇതിന് ഒരു കൊല്ലം മുൻപ് 2014ൽ ഹരിയാനയിലെ സിർസയിലെ ദേരാ സച്ചാ സൗദ ആസ്ഥാനത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും ഇയാൾക്ക് ഭാരതത്തിലെത്താൻ സാധിക്കാത്തതിനാൽ പദ്ധതി നടപ്പിലായില്ല. പിന്നാലെ മുൻ പഞ്ചാബ് ഡിജിപി മുഹമ്മദ് ഇസ്ഹാർ ആലം, പഞ്ചാബ് ആസ്ഥാനമായുള്ള ശിവസേന നേതാക്കളായ നിശാന്ത് ശർമ, ബാബ മാൻ സിങ് പെഹോവ വാലെ എന്നിവരെ വധിക്കാൻ നിജ്ജാർ നിർദേശം നൽകി.

പഞ്ചാബിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പഞ്ചാബ് ആസ്ഥാനമായുള്ള ഗുണ്ടാതലവൻ അർഷ്ദീപ് സിങ് ഗില്ലിനൊപ്പവും നിജ്ജാർ പ്രവർത്തിച്ചു. 2020ൽ ‘സിഖ് വിരുദ്ധ പ്രവർത്തനങ്ങൾ’ ആരോപിക്കപ്പെട്ട മനോഹർ ലാൽ അറോറയെയും മകൻ ജതീന്ദർബീർ സിങ് അറോറയുടെയും വധിക്കാൻ അർഷ്ദീപിനെ നിജ്ജാർ ചുമതലപ്പെടുത്തി. 2020 നവംബർ 20നു നടന്ന ആക്രമണത്തിൽ മനോഹർ ലാൽ അദ്ദേഹത്തിന്റെ വസതിയിൽ വെടിയേറ്റു മരിച്ചു. പക്ഷേ മകൻ രക്ഷപ്പെട്ടു. ഇവരുടെ കൊലപാതകത്തിന് കാനഡയിൽനിന്നു നിജ്ജാർ പണം അയച്ചു. 2021ൽ ഭാർ സിങ് പുര ഗ്രാമത്തിലെ പുരോഹിതനെ കൊലപ്പെടുത്താനും നിജ്ജാർ അർഷ്ദീപിനോട് ആവശ്യപ്പെട്ടു. എന്നൽ പുരോഹിതൻ രക്ഷപ്പെട്ടു.

1996ൽ വ്യാജ പാസ്‌പോർട്ടിൽ കാനഡയിലേക്ക് കുടിയേറുകയും ചെയ്യുകയും അവിടെ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയും ചെയ്ത നിജ്ജാർ, ആയുധ, സ്‌ഫോടക വസ്തു പരിശീലനത്തിനായാണ് പാകിസ്ഥാനിലേക്ക് പോയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

പഞ്ചാബ് ജലന്തറിലെ ഭാർ സിഭ് പുര സ്വദേശിയായ ഹർദീപ് സിങ് നിജ്ജാറിനെ ഗുർനേക് സിങ് എന്നയാളാണ് ക്രിമിനിൽ കുറ്റകൃത്യങ്ങളിലേക്കു നയിച്ചതെന്ന് രേഖയിൽ പറയുന്നു. 1980കളിലും 90കളിലും ഖലിസ്ഥാൻ കമാൻഡോ ഫോഴ്സ് (കെസിഎഫ്) തീവ്രവാദികളുമായി ഇയാൾ ബന്ധപ്പെട്ടിരുന്നു. നിരവധി തീവ്രവാദ കേസുകളിൽ തന്റെ പേര് ഉയർന്നതിനെത്തുടർന്നാണ് 1996ൽ നിജ്ജാർ കാനഡയിലേക്ക് കുടിയേറിയത്.

Related Articles

Latest Articles