Sunday, September 20, 2026

മസാല ബോണ്ടിൽ ഗുരുതരമായ ചട്ടലംഘനവും ക്രമക്കേടും, കിഫ്ബിക്കെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം; തോമസ് ഐസക് ഇന്ന് ഹാജരാകില്ല

കൊച്ചി: കിഫ്ബിക്കെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിൽ മൊഴി നൽകാൻ സിപിഎം നേതാവും മുൻ ധനമന്ത്രിയുമായ തോമസ് ഐസക് ഇന്ന് ഹാജരാകില്ല. മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുണ്ടെന്നും അതിനാൽ കൊച്ചിയിലെ ഓഫീസിൽ എത്താനാകില്ലെന്നും ഐസക് ഇന്നലെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.

എന്നാൽ തോമസ് ഐസക് ഹാജരായില്ലെങ്കിൽ വീണ്ടും നോട്ടീസ് നൽകാനാണ് ഇഡി തീരുമാനിച്ചിരിക്കുന്നത്. പുതിയ തീയതി നിശ്ചയിച്ച് ഉടൻ നോട്ടീസ് അയക്കും. അതേസമയം, നോട്ടീസ് കിട്ടിയാലും ചോദ്യം ചെയ്യലിന് ഹാജരാകണമോയെന്ന് പാർട്ടിയോട് ആലോചിച്ച് തീരുമാനിക്കുമെന്നാണ് തോമസ് ഐസക് അറിയിച്ചിരിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ കിഫ്ബിക്ക് വിദേശത്ത് നിന്ന് നിക്ഷേപം സ്വീകരിച്ചു. കൂടാതെ മാനദണ്ഡങ്ങൾ പാലിച്ചിട്ടുമില്ല. അതേസമയം ഇഡിയുടെ ഇടപെടൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നുള്ള വാദങ്ങളാണ് തോമസ് ഐസക് ഉന്നയിക്കുന്നത്.

Related Articles

Latest Articles