Wednesday, September 23, 2026

നടിയെ ആക്രമിച്ചെന്ന കേസ് ഇന്ന് വിചാരണക്കോടതിയിൽ; ഇന്ന് കൂടുതൽ നിർണ്ണായകം, മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് പരിഗണിക്കും. മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ വീണ്ടും ആവിശ്യമുന്നയിക്കും.

വിചാരണക്കോ‍ടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ തന്നെ കഴിഞ്ഞ വർഷം ജൂലൈ 19ന് മെമ്മറി കാർഡ് ഫോണിലിട്ട് പരിശോധിച്ചതിച്ചിരുന്നു. അതിനാലാണ് അന്വേഷണം വേണമെന്ന് ക്രൈം ബ്രാഞ്ച് ആവശ്യപ്പെടുന്നത്.

കേസിന്റെ തുടരന്വേഷണ റിപ്പോ‍ർട്ട് സമർപ്പിക്കാൻ വെളളിയാഴ്ച വരെ അന്വേഷണസംഘത്തിന് ഹൈക്കോടതി സമയം അനുവദിച്ചിട്ടുണ്ട്. അതേസമയം, ഇന്നലെ മെമ്മറി കാർഡിന്‍റെ ക്ലോൺസ് കോപ്പിയും മിറർ ഇമേജും കോടതിയിൽ ഹാജരാക്കിയിരുന്നു.

Related Articles

Latest Articles