കൊല്ലം: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കിരണിന്റെ ജാമ്യാപേക്ഷ തള്ളിയത്. കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും, അതിനാൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് കിരണിന് കോടതി ജാമ്യം നിഷേധിച്ചത്. ജാമ്യാപേക്ഷ തള്ളിയതോടെ പ്രതി ജുഡീഷ്യല്‍ കസ്‌ററഡിയില്‍ തുടരും.
അതേസമയം പ്രതി മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നയാളാണെന്നും വിഡിയോ ഗെയിമിന് ഉള്‍പ്പെടെ അടിമയാണെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളി. കോവിഡ് ബാധിതനായ കിരണ്‍കുമാര്‍ നെയ്യാറ്റിന്‍കര സബ്ജയിലിലാണ്.
കോവിഡ് മുക്തി നേടിയാല്‍ കിരണിനെ വീണ്ടും പോലീസ് കസ്‌ററഡിയില്‍ വാങ്ങും. വിസ്മയയുടെ വീട്ടിലെത്തി തെളിവെടുപ്പ് പൂര്‍ത്തീകരിക്കേണ്ടതുണ്ട്. അഡ്വ. ബി.എ ആളൂരാണ് കിരണ്‍കുമാറിന് വേണ്ടി ഹാജരായത്. അതേസമയം ജാമ്യത്തിനായി മേൽക്കോടതിയെ സമീപിക്കുമെന്ന് കിരണിന്റെ അഭിഭാഷകൻ പറഞ്ഞു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

