Saturday, April 27, 2024
spot_img

കൊച്ചിയില്‍ സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം വന്‍ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കാനുള്ള അഗ്നിശമനസേനയുടെ പരിശ്രമം തുടരുന്നു

കൊച്ചി : എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം പാരഗണിന്‍റെ ഗോഡൗണില്‍ തീപിടിത്തം. അഞ്ചു നിലകളിലായുള്ള കെട്ടിടത്തിന്‍റെ എല്ലാ നിലകളിലേക്കും തീ പടര്‍ന്നിട്ടുണ്ട്. അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

തീപിടിത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. അതിനിടെ സമീപ പ്രദേശങ്ങളിലേക്കും അപകടസ്ഥലത്ത് നിന്നുള്ള കനത്ത പുക വ്യാപിക്കുകയാണ്. ഗോഡൗണിന് സമീപത്തായി ഒട്ടേറെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അപകടം നടന്ന സ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും ആളുകളെ അഗ്നിശമനസേന ഇപ്പോള്‍ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

Related Articles

Latest Articles