Wednesday, May 1, 2024
spot_img

ലൈംഗീക പീഡനം, ഭ്രൂണഹത്യ, മർദ്ദനം! പോലീസ് ക്രിമിനൽ സിപിഒ വിനോദ് കുമാർ ഒളിവിൽ പോയിട്ട് ഒരു മാസം, പൊടിപോലും കണ്ടെത്താനാകാതെ പോലീസ്, സഹോദരിമാരെ പീഡിപ്പിച്ച കേസ്സിൽ പ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

കോടഞ്ചേരി: സഹോദരിമാരെ പീഡിപ്പിക്കാൻ ശ്രമിച്ച പോലീസുകാരന്റെ ലുക്ക്‌ ഔട്ട്‌ നോട്ടിസ് ഇറക്കാൻ അന്വേഷണ സംഘം. കോഴിക്കോട് കോടഞ്ചേരി സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിന്റെ ലുക്ക്‌ ഔട്ട്‌ നോട്ടീസാണ് ഇറക്കുന്നത്.

പെൺകുട്ടികളുടെ അമ്മയെ പീഡിപ്പിച്ചതിനും ഭ്രൂണഹത്യയ്ക്കും മർദനത്തിനും ഇയാൾക്കെതിരെ നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇയാൾക്കെതിരെ പോക്സോ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം 13 മുതൽ മെഡിക്കൽ ലീവ് എടുത്ത ഇയാൾ ഒളിവിൽ പോയത്. വകുപ്പ് തല അന്വേഷണം നടത്തിയ വടകര റൂറൽ എസ്.പി. ഒളിവിൽ പോയ വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു.

Related Articles

Latest Articles