Thursday, May 9, 2024
spot_img

കോതമംഗലം മാര്‍ ബസേലിയോസ് കോളജിലെ വിദ്യാര്‍ത്ഥിയെ സ്റ്റേഷനില്‍ വച്ച് മര്‍ദിച്ച സംഭവം;എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കോതമംഗലം:സ്റ്റേഷനില്‍ വച്ച് കോതമംഗലം മാര്‍ ബസേലിയോസ് കോളജിലെ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തിൽ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍.കോതമംഗലം എസ് ഐ മാഹിനെയാണ് സസ്പന്റ് ചെയ്തത്.
മാര്‍ ബസേലിയോസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ റോഷന്‍ റെന്നിയെ എസ്.ഐ മാഹിന്‍ സലിം മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.കൂട്ടുകാരനെ കസ്റ്റഡിയിലെടുത്തത് അന്വേഷിക്കാന്‍ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം.

സ്റ്റേഷന് അകത്തേക്ക് വലിച്ചുകയറ്റിയ ശേഷം ഇടത് കരണത്തും ചെവിയിലും ശക്തമായി മര്‍ദിച്ചെന്ന് വിദ്യാര്‍ഥി കോതമംഗലം എസ്.എച്ച്.ഒയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. എസ് എഫ് ഐ നേതാവല്ലേ എന്ന് ചോദിച്ചായിരുന്നു മര്‍ദനം. ചെവിയ്ക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോതമംഗലം സര്‍ക്കാര്‍ ആശുപത്രിയിലും രണ്ട് സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയെന്നും പരാതിയിലുണ്ട്.പരാതിയുടെ അടിസ്ഥാനത്തിലാണ് എസ് ഐയെ സസ്‌പെൻഡ് ചെയ്തത്.

Related Articles

Latest Articles