Thursday, September 24, 2026

കോട്ടയത്തിന് പുറമേ കോഴിക്കോട് കല്ലായിയിലും കെ റെയിൽ കല്ലിടലിനെതിരെ പ്രതിഷേധം

കോഴിക്കോട്: കോഴിക്കോട് കല്ലായിൽ കെ റെയിൽ കല്ലിടലിനെതിരെ വൻ പ്രതിഷേധം. ഇതേ തുടർന്ന് പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടാവുകയും സ്ത്രീകളടക്കമുള്ള സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.

വെടിവച്ച് കൊന്നാലും മാറില്ലെന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് നാട്ടുകാ‌ർ പ്രതിഷേധിച്ചത്. കോഴിക്കോട് ജില്ലയിൽ കെ റെയിൽ കല്ലിടലിനിടെയുണ്ടാകുന്ന ഇതുവരെയുള്ള എറ്റവും ശക്തമായ പ്രതിഷേധമാണ് ഇന്നുണ്ടായത്.

ഉന്തിലും തള്ളിലും സ്ത്രീകൾക്ക് ഉൾപ്പെടെ പരിക്ക് പറ്റിയിട്ടുണ്ട്. രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടയിൽ പുരുഷ പോലീസ് ഒരു സ്ത്രീയെ ലാത്തി വച്ച് കുത്തിയെന്ന് പ്രതിഷേധത്തിനെത്തിയ സ്ത്രീകൾ ആരോപിച്ചു. കടുത്ത പ്രതിഷേധത്തിനിടയിലും ഉദ്യോഗസ്ഥർ കല്ല് സ്ഥാപിച്ചു.

Related Articles

Latest Articles