Thursday, September 24, 2026

കോഴിക്കോട് തോണി മറിഞ്ഞ് അപകടം; ഒരാളെ കാണാതായി

കോഴിക്കോട്: മൂടാടിയിൽ തോണി മറിഞ്ഞ് ഒരാളെ കാണാതായി. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തിയ തോണി മറിയുകയായിരുന്നു. മുത്തായത്ത് കോളനിയിലെ ഷിഹാബിനെ ആണ് കാണാതായതെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഉരുപുണ്യകാവ് ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. മത്സ്യബന്ധനം കഴിഞ്ഞ് കരയ്ക്കടുക്കാറായപ്പോൾ തോണി തലകീഴായി മറിയുകയായിരുന്നു.

മൂന്ന് പേരാണ് തോണിയിലുണ്ടായിരുന്നത്. രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. ഷിഹാബിന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. പോലീസ്, ഫയർഫോഴ്സ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

Related Articles

Latest Articles