Saturday, October 10, 2026

കോഴിക്കോട് നഴ്സിംഗ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട് : നഴ്സിംഗ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം സ്വദേശികളായ അമ്പാടി ( 19 ), അമൽ ( 21 ) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.നിർബന്ധിച്ച് മദ്യം നൽകി സുഹൃത്തുക്കളായ രണ്ട് പേരാണ് പീഡിപ്പിച്ചതെന്ന് വിദ്യാർത്ഥിനി പരാതിയിൽ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ കസബ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. കോഴിക്കോട് പെയിംഗ് ഗസ്റ്റായി താമസിച്ച് പഠിക്കുന്ന പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. രണ്ട് പേർ സഹൃദം നടിച്ചാണ് നഴ്സിംഗ് വിദ്യാ‌ർത്ഥിനിയുമായി അടുത്തത്. ശേഷം ഈ വിദ്യാർത്ഥിനിയെ നഗരത്തിലെ ഒരു ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ച് ഇവ‍ർ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയായിരുന്നു. ശേഷം പ്രതികൾ പെൺകുട്ടിയ ക്രൂരബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പീഡനശേഷം പെൺകുട്ടിയെ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു.

Related Articles

Latest Articles