Wednesday, May 22, 2024
spot_img

നിത്യപൂജകൾ നടന്നിരുന്ന ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഇന്ന് കുട്ടികൾ ഖുർആൻ പഠിക്കുന്നു; പാകിസ്ഥാനിൽ നിന്നും വീണ്ടും ഞെട്ടിക്കുന്ന ഹിന്ദു വംശഹത്യയുടെ തെളിവുകൾ പുറത്ത്; ഗാസയ്ക്ക് വേണ്ടി കരയുന്നവർ ഇതൊന്നും കാണുന്നില്ലേയെന്ന് സോഷ്യൽ മീഡിയ

പാകിസ്ഥാനിലെ പഞ്ചാബിൽ പുരാതനമായ ശ്രീകൃഷ്‌ണ ക്ഷേത്രം തകർത്ത് മോസ്‌കും മദ്രസയും പണിതതായി റിപ്പോർട്ട്. സമൂഹ മാദ്ധ്യമങ്ങളിൽ തകർക്കപ്പെട്ട ക്ഷേത്രം മോസ്‌ക്കായി ഉപയോഗിക്കുന്നതും മദ്രസ അതിനുള്ളിൽ പ്രവർത്തിക്കുന്നതുമായ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. പുരാതനമായ ക്ഷേത്രത്തിലെ ശ്രീകൃഷ്‌ണ വിഗ്രഹങ്ങളും മദ്രസയുടെ ബോർഡും എല്ലാം വീഡിയോ ദൃശ്യങ്ങളിൽ കാണാം. വിഗ്രഹങ്ങളുടെ മുഖം വികൃതമാക്കപ്പെട്ടിട്ടുണ്ട്. ഏറെനാൾ നഗരത്തിന്റെ ഭാഗമായിരുന്ന ക്ഷേത്രമാണിതെന്ന് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. ഗോക്കളുടെ അടുത്ത് മുരളി ഊതുന്ന ശ്രീകൃഷ്ണ വിഗ്രഹമാണ് ക്ഷേത്രത്തിലുള്ളത്. പാകിസ്ഥാനിൽ ക്ഷേത്രങ്ങൾ തകർക്കുന്നതും ഹിന്ദുക്കളെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളെയും ആക്രമിക്കുന്നതും പുതിയ കാര്യമല്ല.

വർഷങ്ങൾക്ക് മുമ്പ് പൂജകൾ നടന്നിരുന്ന ക്ഷേത്രമായിരുന്നു കെട്ടിടമെന്നും ഇപ്പോൾ കുട്ടികൾ ഇതിനുള്ളിൽ കുട്ടികൾ ഖുർആൻ പഠിക്കുകയാണെന്നും വിഡിയോയിൽ മദ്രസ അധികാരിയായ ഒരാൾ പറയുന്നത് വ്യക്തമാണ്. പ്രദേശത്തു നിന്നും ഹിന്ദുക്കളെ ഇല്ലാതാക്കിയശേഷം ക്ഷേത്രം ഇസ്‌ലാമിസ്റ്റുകൾ കയ്യടക്കിയതാകാം എന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

Latest Articles