മുംബൈ : അറസ്റ്റിന് മണിക്കൂറുകൾക്ക് ശേഷം നെഞ്ചുവേദനയെ തുടർന്ന് കെആർകെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..ഇർഫാൻ ഖാനെയും ബോണി കപ്പൂറിനെയും കുറിച്ചുള്ള 2020-ലെ ട്വീറ്റുകൾക്കെതിരെയാണ് താരത്തെ ഇന്നലെ മലാഡ് പോലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിന് ശേഷം വൈകുന്നേരം, നെഞ്ചുവേദനയുണ്ടെന്ന് താരം പരാതിപ്പെട്ടതിനെ തുടർന്ന് കമലിനെ മുംബൈയിലെ ശതാബ്ദി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്യതു. ഇന്നലെ അറസ്റ്റ് ചെയ്ത ഇയാളെ ബോറിവലി കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
.
ഇന്നലെ മുംബൈ എയർപോർട്ടിൽ ഇറങ്ങിയ ശേഷം ആയിരുന്നു .ഖാൻ പ്രധാനമായും ലക്ഷ്യമിടുന്നത് ബോളിവുഡ് കലാകാരന്മാരെയും സ്വാധീനമുള്ള വ്യക്തികലെയുമാണ്. പ്രകോപനപരമായ പ്രസ്താവനകളും ട്വീറ്റുകളും പോസ്റ്റ് ചെയ്ത് സമൂഹത്തിലെ രണ്ട് വിഭാഗങ്ങൾക്കിടയിൽ അസ്വസ്ഥത സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും പോലീസ് ആരോപിച്ചു.

