Sunday, May 19, 2024
spot_img

കോട്ടയത്ത് കെഎസ്ആർടിസി ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

കോട്ടയം: എരുമേലി കരിങ്കല്ലുമൂഴിയിൽ കെഎസ്ആർടിസി ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക നിഗമനം. കരിങ്കല്ലുമുഴി രാജൻഗിരിപടിയിലാണ് അപകടം നടന്നത്.

തിരുവനന്തപുരത്തുനിന്ന് ഇടുക്കി കട്ടപ്പനയിലേക്ക് പോയ ബസും മിൽമയുടെ ടാങ്കർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. എരുമേലി പോലീസ് അന്വേഷണം ആരംഭിച്ചതായി വ്യക്തമാക്കി.

Related Articles

Latest Articles