Wednesday, May 8, 2024
spot_img

കുല്‍ഭൂഷണ്‍ ജാദവ് വിധി: സത്യത്തിന്റെയും നീതിയുടെയും വിജയമാണെന്ന് പ്രധാനമന്ത്രിയുടെ ട്വീറ്റ്

ന്യൂഡൽഹി: കുൽഭൂഷൺ ജാദവിന് പാകിസ്താൻ സൈനിക കോടതി വിധിച്ച വധശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി സത്യത്തിന്റെയും നീതിയുടെയും വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിധിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം ട്വീറ്റിൽ കുറിച്ചു .

വസ്തുതകൾ വിശദമായി പഠിച്ച് വിധി പ്രസ്താവിച്ച അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് അഭിനന്ദനം. കുൽഭൂഷൺ ജാദവിന് നീതി ലഭിക്കുമെന്ന ഉറപ്പുണ്ട്. ഓരോ ഇന്ത്യക്കാരന്റെയും സുരക്ഷയും ക്ഷേമവും മുൻനിർത്തിയാണ് സർക്കാർ എല്ലായ്പോളും പ്രവർത്തിക്കുന്നത് എന്നും ട്വീറ്റിൽ പറയുന്നു .

Related Articles

Latest Articles