Friday, May 17, 2024
spot_img

ഹഫീസ് സയ്യിദിന്റ്റെ അറസ്റ്റ്. ട്രംമ്പിന്റ്റെ തള്ളി’ന് സെനറ്റ് കമ്മിറ്റി വക മുട്ടൻ പണി.


26/11 മുംബൈ ഭീകരാക്രമണത്തിന്റ്റെ മുഖ്യ സൂത്രധാരകനായ ഹഫീസ് സയ്യിദിനെ പാകിസ്ഥാൻ ഇന്നലെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ട്വീറ്റ് ചെയ്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംമ്പിനെ നാണം കെടുത്തി ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള അമേരിക്കൻ വിദേശകാര്യ ഹൗസ് കമ്മിറ്റി രംഗത്തെത്തി.

രണ്ടു വർഷമായുള്ള തന്റ്റെ നിരന്തര സമ്മർദ്ദത്തിന്റ്റെ ഫലമായിട്ടാണ് മുംബൈ ഭീക്രാക്രമണത്തിലെ കുറ്റവാളി ഹഫീസ് സയ്യിദിനെ പാകിസ്ഥാൻ അറസ്റ്റ് ചെയ്തത് എന്നായിരുന്നു ട്രംമ്പിന്റ്റെ തള്ള്. എന്നാൽ ഇതിനെ കണക്കിന് പരിഹസിച്ചു കൊണ്ട്, അമേരിക്കൻ ഹൗസ് കമ്മിറ്റി ട്വീറ്റ് ചെയ്തത് ഇപ്പോൾ വൈറലാകുകയാണ്.

ട്രംമ്പിന്റ്റെ ട്വീറ്റിന് മറുപടിയായി, ഹഫീസ് സയ്യിദിനെ പത്ത് വർഷമായി തേടിക്കൊണ്ട് ഇരിക്കുകയായിരുന്നില്ലെന്നും, അയാൾ സ്വതന്ത്രനായി പാകിസ്ഥാനിൽ വിരാജിക്കുകയായിരുന്നുവെന്ന് ട്വീറ്റ് ചെയ്തു. ഒപ്പം 2001 മുതൽ പലപ്പോഴും പാകിസ്ഥാൻ ഇത്തരം അറസ്റ്റ് നാടകം കളിച്ചെന്നും അയാൾ ശിക്ഷിക്കപ്പെടട്ടേ, അപ്പോൾ കയ്യടിക്കാമെന്നും കമ്മിറ്റിയുടെ ട്വീറ്റ് പറഞ്ഞു വച്ചു.

നരേന്ദ്രമോദിയെ പ്രീണിപ്പിക്കാൻ പാകിസ്ഥാൻ നടത്തുന്ന നാടകങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് കുട പിടിക്കാനിറങ്ങിയതിനെ കണക്കിന് പരിഹസിക്കുന്ന ഈ ട്വീറ്റ്, ട്രംമ്പ് ഭരണകൂടത്തിന് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.

Related Articles

Latest Articles