Tuesday, May 7, 2024
spot_img

പൂര പ്രേമികളുടെ തിരുവമ്പാടി കുട്ടിശങ്കരൻ ചരിഞ്ഞു; കുട്ടിശങ്കരന്റെ വിയോഗത്തിന്റെ ഞെട്ടലിൽ ആനപ്രേമികൾ

തൃശൂര്‍: പൂരം വരെ കാക്കാതെ തിരുവമ്പാടി കുട്ടിശ്ശങ്കരൻ വിടവാങ്ങി. ഒന്നര വര്‍ഷം മുൻപ്  വനംവകുപ്പിന് കൈമാറിയിട്ടും കൊണ്ട് പോവാതെ തൃശൂരില്‍ തന്നെ നിറുത്തിയിരിക്കുകയായിരുന്നു. തിരുവമ്പാടി കുട്ടിശങ്കരന്‍ എന്നാണ് പേരെങ്കിലും ആനപ്രേമിയായ ഡേവീസിന്റെ ഉടമസ്ഥതയിലായിരുന്നു കുട്ടിശങ്കരന്‍.

ഡേവീസിന്റെ മരണശേഷം ആനയുടെ ഉടമസ്ഥതാവകാശം ഭാര്യ ഓമനയുടെ പേരിലേക്ക് മാറ്റിയിരുന്നു. കൊമ്പനെ ഏറ്റെടുക്കാന്‍ ട്രസ്റ്റുകളും ചില ക്ഷേത്രങ്ങളും തയാറായിരുന്നെങ്കിലും പരിപാലിക്കാനും കൈമാറാനും നിയമം അനുവദിച്ചില്ല. അതോടെയാണ് 68 വയസായ ആനയെ വനം വകുപ്പിനു നല്‍കാന്‍ ഡേവിസിന്റെ കുടുംബം തീരുമാനിച്ചത്. അപേക്ഷ കിട്ടിയ ഉടന്‍തന്നെ ആനയെ ഏറ്റെടുത്തതായി വനം വകുപ്പ് ഉത്തരവിറക്കി. പുതിയ നിയമ പ്രകാരം ആനയുടെ ഉടമസ്ഥാവകാശം സ്വകാര്യ വ്യക്തികള്‍ക്കു കൈമാറാന്‍ സാധിക്കാത്തതിനാലാണ് വനംവകുപ്പ് തന്നെ ആനയെ ഏറ്റെടുത്തത്.

ആരോഗ്യ പരിശോധന നടത്തി അന്നുതന്നെ ആനയെ കോടനാട് ആന കേന്ദ്രത്തിലേക്കു കൊണ്ടുപോകേണ്ടതായിരുന്നു. തൃശൂര്‍ പൂരമടക്കം കേരളത്തിലെ ഉത്സവ പറമ്പുകളിലെ നിറസാന്നിദ്ധ്യമായിരുന്നു കുട്ടിശങ്കരന്‍. യുപിയില്‍നിന്നു 1979ലാണു കുട്ടിശങ്കരന്‍ കേരളത്തിലെത്തിയത്.1987ല്‍ ഡേവിസ് സ്വന്തമാക്കി. വനം വകുപ്പിനു സമ്മാനിച്ച ശേഷവും കുട്ടിശങ്കരനെ പോറ്റിയിരുന്നത് പഴയ ഉടമ തന്നെയായിരുന്നു. പ്രതിമാസം 50,000 രൂപ ചെലവിട്ടാണു ആനയെ പരിപാലിച്ചിരുന്നത്.

ആന പ്രേമി ഡേവിസിന്റെ ആനയായിരുന്നു കുട്ടിശങ്കരന്‍. കോവിഡ് ഇടവേളക്ക് ശേഷം തൃശൂര്‍ പൂരം കെങ്കേമമായി ആഘോഷിക്കാനിരിക്കെയാണ് കുട്ടിശങ്കരന്റെ വിയോഗമെന്നതിന്റെ ഞെട്ടലിലാണ് തിരുവമ്പാടിയും ആനപ്രേമികളും

Related Articles

Latest Articles