Tuesday, January 13, 2026

ഫോട്ടോഷൂട്ടിനിടെ നവദമ്പതികൾ ഒഴുക്കിൽപ്പെട്ടു; നവവരൻ മുങ്ങി മരിച്ചു, ഒഴുക്കില്‍ പെട്ട ഭാര്യയെ രക്ഷപെടുത്തി

കോഴിക്കോട്: ജാനകിക്കാടിനു സമീപം വിവാഹ ശേഷമുള്ള ഫോട്ടോഷൂട്ടിനിടെ ഒഴുക്കിൽപ്പെട്ട നവവരന്‍ മരിച്ചു.കുറ്റ്യാടി കടിയങ്ങാട് പാലേരി സ്വദേശി റിജിലാണ് മരണപ്പെട്ടത്. ഭാര്യയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റ്യാടിപ്പുഴയിലാണ് ദമ്പതികൾ ഒഴുക്കിൽപ്പെട്ടത്. വിവാഹം കഴിഞ്ഞ് 2 ആഴ്ചയായിരുന്നു. ഔട്ട്ഡോർ ഷൂട്ടിങ്ങിനിടെ കാൽ തെന്നി വീണാണ് അപകടം.

പുഴയില്‍ വീണ് ഒഴുക്കില്‍ പെട്ട ഭാര്യയെ രക്ഷപെടുത്തി. ഇവരെ കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. പുഴക്കരയില്‍ ഫോട്ടോയെടുക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം, എന്നാൽ കുളിക്കുന്നതിനിടയിൽ കാൽവഴിയാതാണെന്നും പറയുന്നുണ്ട്. ഒഴുകിപ്പോയ രജിലാലിന്റെ ഭാര്യയെ രക്ഷപ്പെടുത്തി. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പുഴയില്‍ നല്ല ഒഴുക്കുണ്ടായിരുന്നു. അതിനാല്‍ റെജിലിനെ രക്ഷിക്കാന്‍ സാധിച്ചില്ല.

പെട്ടെന്ന് ഒഴുക്ക് വര്‍ധിക്കുന്ന പുഴയാണ് ജാനകിക്കാട് എന്നാണ് നാട്ടുകാര്‍ പറയുന്നത്. അതുകൊണ്ടാണ് അപ്രതീക്ഷിതമായി അപകടം ഉണ്ടായതും. മുമ്പും ആളുകള്‍ ഇവിടെ പുഴയില്‍ മുങ്ങി മരിച്ച സംഭവങ്ങല്‍ ഉണ്ടായിട്ടുണ്ട്.

Related Articles

Latest Articles