Tuesday, May 7, 2024
spot_img

അപർണ ബാലമുരളിയോട് മോശമായി പെരുമാറി ; വിദ്യാർത്ഥിക്ക് കോളേജ് പ്രിൻസിപ്പലിന്റെ കാരണം കാണിക്കൽ നോട്ടീസ്,മറുപടി തൃപ്തികരമല്ലെങ്കിൽ നടപടിയെടുക്കും

എറണാംകുളം : നടി അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ വിദ്യാർത്ഥിക്ക് കാരണം കാണിക്കൽ നോട്ടീസ്. എറണാകുളം ലോ കോളേജ് പ്രിൻസിപ്പലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഇന്ന് തന്നെ മറുപടി നൽകണമെന്നും മറുപടി തൃപ്തികരമല്ലെങ്കിൽ നടപടിയെടുക്കുമെന്നുമാണ് നോട്ടീസിൽ പ്രിൻസിപ്പൽ നൽകുന്ന മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസമാണ് തങ്കം എന്ന പുതിയ സിനിമയുടെ പ്രമോഷന് എത്തിയ അപർണ ബാലമുരളിയോട് വിദ്യാർത്ഥി മോശമായി പെരുമാറിയത്. നടിക്ക് പൂ നൽകാനായി വേദിയിൽ കയറിയ വിദ്യാർത്ഥി അപർണയുടെ കൈയിൽ പിടിച്ച് എഴുന്നേൽപ്പിക്കുകയും തോളിൽ കൈയിട്ട് സെൽഫി എടുക്കാനായി ശ്രമിക്കുകയുമായിരുന്നു. ഇതോടെ നടി അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles