കണ്ണൂർ : കണ്ണൂർ നെടുംപൊയിൽ ചുരത്തിലും പൂളക്കുറ്റി മേലെ വെള്ളറയിലുമാണ് ഉരുൾപൊട്ടലുണ്ടായത്.അതേ സമയം നെടുംപൊയിൽ മാനന്തവാടി ചുരം റോഡിൽ മലവെള്ളപ്പാച്ചിലിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ഏലപ്പീടികയ്‌ക്ക് സമീപം വനത്തിലും ഇന്ന് ഉരുൾപൊട്ടിയിട്ടുണ്ട്.
കാഞ്ഞിരപ്പുഴയിൽ വെള്ളം ക്രമാതീതമായി വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിൽ പുഴയോരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. താഴെ വെള്ളറയിൽ അഞ്ച് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ഫയർഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
അതേസമയം സംസ്ഥാനത്ത് വ്യാപക മഴയ്‌ക്ക് സാധ്യതയുണ്ടെന്നും ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ടും .പത്തനംതിട്ട, കോട്ടയം, എറണാകുളം, ആലപ്പുഴ,തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

