Friday, May 17, 2024
spot_img

ഡ്രോണിൽ തൂങ്ങി ലഷ്‌കർ ഭീകരൻ ഭാരതത്തിൽ; ആയുധങ്ങൾ ശേഖരിക്കാനും പഞ്ചാബിൽ സ്ഥിരതാമസമാക്കാനും നിർദ്ദേശം; ഡ്രോണിൽ പറന്നിറങ്ങുന്ന ഭീകരരുടെ പരിശീലന വീഡിയോ പുറത്ത്

ദില്ലി: പഞ്ചാബിൽ ഡ്രോൺ ഉപയോഗിച്ച് ഒരു ഭീകരനെ ലഷ്‌കർ ഇ തൊയ്ബ എത്തിച്ചതായി വിവരം. 70 കിലോഗ്രാം വരെ പ്ലേലോയിഡുകൾ വഹിക്കാൻ കഴിയുന്ന ഡ്രോൺ ഉപയോഗിച്ചാണ് ഭീകരനെ ഇന്ത്യൻ മണ്ണിലെത്തിച്ചത്. ഇത്തരത്തിൽ ഡ്രോണിൽ പറന്നിറങ്ങുന്ന ഭീകരരുടെ പരിശീലനത്തിന്റെ വീഡിയോ ഒരു ദേശീയമാദ്ധ്യമം പുറത്തുവിട്ടിട്ടുണ്ട്.

പാകിസ്ഥാനിലെ ഷകർഗഡിലുള്ള ഡ്രോൺ പരിശീലനക്യാമ്പിലേതാണ് വീഡിയോ. ഒരു ഡ്രോണിൽ ഭീകരൻ തൂങ്ങി യാത്ര ചെയ്യുന്നതും വെള്ളത്തിലേക്ക് വീഴുന്നതുമാണ് വീഡിയോ. മാസങ്ങൾക്ക് മുൻപ് ഒരു ഭീകരനെ ഇത്തരത്തിൽ പഞ്ചാബിലേക്ക് അയച്ചിരുന്നുവെന്നാണ് ഇത് സംബന്ധിച്ച് പുറത്തുവരുന്ന വിവരം

പണം നൽകിയാണ് ഒരാളെ ലഷ്‌കർ ഇ തൊയ്ബ അയച്ചത്. പഞ്ചാബിൽ സ്ഥിരതാമസമാക്കാനും ചുമതല ഏറ്റെടുക്കാനും പഞ്ചാബിലെ സ്രോതസ്സുകളിൽ നിന്നും ആയുധങ്ങളും മറ്റു വെടിക്കോപ്പുകളും ശേഖരിക്കാനും ഭീകരസംഘടനാ നേതാക്കൾ തീവ്രവാദിക്ക് നിർദ്ദേശം നൽകി എന്നാണ് പുറത്തുവരുന്ന വിവരം.

Related Articles

Latest Articles