Sunday, May 5, 2024
spot_img

ലീന മരിയ പോള്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ്; നാലുപേർ കൂടി അറസ്റ്റിൽ; അന്വേഷണം നിർണ്ണായക വഴിത്തിരിവിലേക്ക്

ദില്ലി: നടി ലീന മരിയ പോള്‍ ഉള്‍പ്പെട്ട ഇരുനൂറ് കോടിയുടെ സാമ്പത്തിക തട്ടിപ്പുകേസില്‍ കൂടുതൽപേർ പിടിയിലായതായി റിപ്പോർട്ട്. കേസില്‍ നാല് പേര്‍ കൂടി ഇപ്പോൾ അറസ്റ്റിലായിരിക്കുകയാണ്. ദില്ലി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അതേസമയം ഇന്നലെയാണ് ലീന മരിയ പോളിനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്.

ലീനയുടെ പങ്കാളിയും ദില്ലി രോഹിണി ജയിലിൽ കഴിയുന്ന ചെന്നൈ സ്വദേശിയുമായ സുകേഷ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലാണ് തട്ടിപ്പുകൾ നടന്നത്. കാനറ ബാങ്കിന്റെ ചെന്നൈ അമ്പത്തൂർ ശാഖയിൽ നിന്ന് 19 കോടിയും, വസ്ത്രവ്യാപാരിയുടെ 62.47 ലക്ഷവും ഉൾപ്പെടെ തട്ടിയെടുത്ത നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിലെ പ്രതികളാണ് സുകേഷും, ലീനയും. ഒരു കേസിൽ 2013 മേയിൽ ഇരുവരും അറസ്റ്റിലായിരുന്നു. ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസ് ഉൾപ്പെടെയുള്ള സിനിമാക്കാരിൽ നിന്ന് പണം തട്ടിയെന്ന കേസും ഇവർക്കെതിരെയുണ്ട്. കൊച്ചി കടവന്ത്രയിൽ ലീനയുടെ ബ്യൂട്ടിപാർലറിൽ രവി പൂജാരിയുടെ അധോലോകസംഘം വെടിവച്ച കേസുമുണ്ട്. മലയാളത്തിൽ റെഡ് ചില്ലീസ്, ഹസ്ബൻഡ്സ് ഇൻ ഗോവ, കോബ്ര എന്നീ സിനിമകളിൽ ലീന അഭിനയിച്ചിട്ടുണ്ട്.

ത​ട്ടി​പ്പുകൾ നടത്തിയത് ഇങ്ങനെ

2397​ ​കോ​ടി​യു​ടെ​ ​വാ​യ്പ​ ​ത​ട്ടി​പ്പ്,​ ​ക​ള്ള​പ്പ​ണം​ ​വെ​ളു​പ്പി​ക്ക​ൽ​ ​തു​ട​ങ്ങി​യ​ ​കേ​സു​ക​ളി​ൽ​ ​ജ​യി​ലി​ൽ​ ​ക​ഴി​യു​ന്ന ​ ​ഫോർ​ട്ടി​സ് ​ഹെ​ൽ​ത്ത് ​കെ​യ​റി​ന്റെ​ ​മു​ൻ​ ​പ്രൊ​മോ​ട്ട​ർ ശി​വേ​ന്ദ​ർ​ ​സിം​ഗി​നെ​യും​ ​സ​ഹോ​ദ​ര​ൻ​ ​മ​ൽ​വീ​ന്ദ​ർ​ ​മോ​ഹ​ൻ​ ​സിം​ഗി​നെ​യും​ ​പു​റ​ത്തി​റ​ക്കാ​മെ​ന്ന് ​ ശി​വേ​ന്ദ​ർ​ ​സിം​ഗി​ന്റെ​ ​ഭാ​ര്യ അ​തി​ഥി​ക്ക് വാഗ്ദാനം നൽകി​.​ തുടർന്ന് കേ​ന്ദ്ര​ ​നി​യ​മ​ ​സെ​ക്ര​ട്ട​റി​യാ​ണെ​ന്ന് ​സു​കേ​ഷ് ​പ​രി​ച​യ​പ്പെ​ടു​ത്തി,​ ​ലീ​ന​ ​സെ​ക്ര​ട്ട​റി​യെ​ന്നും പറഞ്ഞു. 200 കോടി​രൂപ അ​തി​ഥി​ ​​ഇവർക്ക് ​കൈ​മാ​റി.​ എന്നാൽ ഇതു ​​തട്ടി​പ്പെന്ന് മനസി​ലാക്കി​ അ​തി​ഥി​ ​ക​ഴി​ഞ്ഞ​ ​മാ​സം​ 7​ന് ​ദില്ലി ​പോ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി. ഇതിനുപിന്നാലെ കേ​സ് ​ഇ.ഡി​ ഏ​റ്റെ​ടു​ത്തു

തുടർന്ന് സു​കേ​ശും​ 6​ ​കൂ​ട്ടാ​ളി​ക​ളും​ ​ക​ഴി​ഞ്ഞ​ 23​ന് ​അ​റ​സ്റ്റി​ലാ​യി.​ ​അതിനുപിന്നാലെ ചെ​ന്നൈ​ ​​ ബം​ഗ്ലാ​വി​ൽ​ ​ഇ.​ഡി​ ​റെ​യ്ഡ് നടന്നു. 10​ ​ആ​ഡം​ബ​ര​ ​കാ​റു​ക​ളും​ ​പ​ണ​വും​ ​പി​ടി​ച്ചെ​ടു​ത്തു.​ഇതിനുശേഷം ലീ​ന​ ​മ​രി​യയെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തങ്കിലും ​ ​വി​ട്ട​യ​ച്ചു​. എന്നാൽ ഇ​ന്ന​ലെ​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ന് ​ഹാ​ജ​രാ​യ​ ​ന​ടി​ അറസ്റ്റി​ലാവുകയായിരുന്നു. ​

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles