Thursday, September 24, 2026

കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

രണ്ടു ജില്ലകളിലെയും ചില പ്രദേശങ്ങളില്‍ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പുള്ളത്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്.

മൂന്നര മുതല്‍ 3.8 കിലോമീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്കുള്ള സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രവും അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles