Wednesday, September 23, 2026

ശ്രീനഗറില്‍ വീണ്ടും നിരോധനാജ്ഞ ഏര്‍പ്പെടുത്തി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ വീണ്ടും നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ജനങ്ങള്‍ വീടുകളിലേക്ക് പോകണമെന്നും നഗരത്തിലെ കടകള്‍ അടയ്ക്കാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം.

കശ്മീരില്‍ നിലവില്‍ സമാധാന അന്തരീക്ഷമാണെന്നും പ്രതിഷേധപ്രകടനം നടത്തിയവര്‍ക്കെതിരെ കണ്ണീര്‍ വാതകവും പെല്ലറ്റുകളും ഉപയോഗിച്ചെന്നുമുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്നുമാണ് ഉന്നത പോലീസ് അധികാരികള്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നിരോധനാജ്ഞ സംബന്ധിച്ച വാര്‍ത്തകള്‍ വരുന്നത്.

കൂടാതെ ജമ്മുകശ്മീരിലെ അഞ്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. ജമ്മു, കത്വ, സാംബ, ഉദംപൂര്‍, റീസി എന്നിവിടങ്ങളിലെ നിരോധനാജ്ഞയാണ് പിന്‍വലിച്ചത്.

Related Articles

Latest Articles