Sunday, May 5, 2024
spot_img

ഗുരുവായൂർ ക്ഷേത്രപരിസരത്ത് മദ്യനിരോധനം ഏർപ്പെടുത്തി;ഉത്തരവിറക്കി കളക്ടർ

തൃശൂർ: ഗുരുവായൂർ ക്ഷേത്രപരിസരത്ത് ഉത്സവത്തോടനുബന്ധിച്ച് മദ്യനിരോധനം ഏർപ്പെടുത്തി.ഉത്സവം സുഗമമായി നടത്തുന്നതിനും സ്ഥലത്തെ ക്രമസമാധാനം പാലിക്കുന്നതിനുമായി മാർച്ച് 11, 12 തിയതികളിലാണ് മദ്യനിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കളക്ടർ ഹരിത വി. കുമാർ പുറപ്പെടുവിച്ചു.

മാർച്ച് 11ന് രാത്രി 11 മുതൽ മാർച്ച് 12ന് രാത്രി 11 മണി വരെ ഗുരുവായൂർ ക്ഷേത്രപരിസരത്തെ എല്ലാ മദ്യശാലകളും പൂർണ്ണമായും അടച്ചിടണം. എല്ലാ തരത്തിലുമുള്ള മദ്യവും ലഹരിവസ്തുക്കളും കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും വിൽപന നടത്തുന്നതും അന്നേദിവസം താൽക്കാലികമായി നിരോധിച്ചിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.

Related Articles

Latest Articles