Monday, April 29, 2024
spot_img

മദ്യനയ അഴിമതി കേസ് ;അരവിന്ദ് കെജ്രിവാൾ ഇന്നു ചോദ്യം ചെയ്യലിന് ഹാജരാകില്ല,അറസ്റ്റ് ചെയ്യാനുള്ള ഗൂഢാലോചനയെന്ന് എഎപി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്നും ചോദ്യം ചെയ്യലിന് ഹാജരാവില്ല. ഇ.ഡി സമൻസിന്റെ അടിസ്ഥാനത്തിൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവേണ്ടെന്നാണ് കെജ്രിവാളിന്റെ തീരുമാനം. മദ്യനയ അഴിമതി കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി അരവിന്ദ് കെജ്രിവാളിന് സമൻസ് നൽകിയിരുന്നു.അന്വേഷണവുമായി സഹകരിക്കുമെന്നും എന്നാൽ, ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇപ്പോൾ നൽകിയിരിക്കുന്ന നോട്ടീസ് നിയമവിരുദ്ധമാണെന്നുമാണ് ഡൽഹി മുഖ്യമന്ത്രിയുടെ നിലപാട്.

2021 നവംബർ 17നാണ് ഡൽഹിയിൽ വിവാദമായ എക്സൈസ് മദ്യ നയം പ്രാബല്യത്തിൽ വന്നത്. സർക്കാറിന്‍റെ വരുമാനം വർധിപ്പിക്കുക, മദ്യ മാഫിയകളുടെ കടന്നുകയറ്റം അവസാനിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് നയം അവതരിപ്പിച്ചത്. ഇതുപ്രകാരം നഗരത്തെ 32 സോണുകളായി തിരിച്ചു. ഓരോ സോണിലും പരമാവധി 27 ഔട്ട്‌ലെറ്റുകൾ തുറക്കാം. ലേലം നടത്തി 849 ഔട്ട്‌ലെറ്റുകൾ സ്വകാര്യ കമ്പനികൾക്ക് നൽകി. ഇതോടെ സർക്കാരിന് മദ്യവിൽപനയിലുള്ള നിയന്ത്രണം അവസാനിച്ചു.

Related Articles

Latest Articles