Friday, October 2, 2026

തമിഴ് ഭാഷക്കും സംസ്‌കാരത്തിനും പാരമ്പര്യത്തിനും വേണ്ടി, ഭാരതത്തിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ രാജവംശംമായ ചോഴ രാജവംശത്തിനായി സെന്തമിഴ് മുരുക വീര ചോഴ പെരു വേൽവി എന്ന പേരിൽ ചെന്നൈയിൽ മാഹായാഗം നടന്നു

തമിഴ് സംസ്കാരത്തിനും, പാരമ്പര്യത്തിനും തമിഴ് ഭാഷയ്ക്കും വേണ്ടി, ഒരുപക്ഷേ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ, നമ്മുടെയെല്ലാം പാഠപുസ്തകത്തിൽ നിന്നും മനപ്പൂർവ്വമോ അല്ലാതെയോ തമസ്കരിക്കപ്പെട്ട മഹത്തായ രാജവംശം, ചോഴ രാജവംശം. ആ രാജവംശത്തിലെ രാജാക്കന്മാർക്ക് വേണ്ടി, ഭഗവാൻ മുരുകനുള്ള ദക്ഷിണയായി, ഇന്ത്യയിലും ഇന്ത്യക്കു പുറത്ത് 15 ഓളം രാജ്യങ്ങളിലും പ്രവർത്തിക്കുന്ന, ലയൺമയൂര റോയൽ കിങ്ഡം എന്ന മുരുഗഭകതരുടെ സംഘടന സെന്തമിഴ് മുരുക വീര ചോഴ പെരു വേൽവി എന്ന പേരിലായിരുന്നു മഹായാഗം.

തമിഴ് സംസ്കാരവും പൈതൃകവും ഭാരതീയ പൈതൃകമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു, അത് നമ്മുടെ ദേശീയ പൈതൃകത്തിന് എത്ര പ്രധാനപ്പെട്ടതാണെന്ന് വെളിപ്പെടുത്താൻ കിട്ടുന്ന ഒരു അവസരം ആണ് ഈ യാഗം എന്ന് സംഘാടകർ പറഞ്ഞു. തമിഴ് സിദ്ധന്മാർ ഭാരതത്തിന്റെ ആത്മീയ പൈതൃകത്തിന് നൽകിയ സംഭാവനകൾ, ഭാരതത്തിന്റെ പൂർണ വൈഭവത്തിന് തമിഴ് രാജാക്കന്മാർ നൽകിയ സംഭാവനകൾ, ഈ മഹാസിദ്ധന്മാരും രാജാക്കന്മാരും, ലോകത്തിലെ ഏറ്റവും പ്രാചീന ഭാഷയായ തമിഴ് ഭാഷയെ രൂപീകരിച്ച മുരുക ഭഗവാനു മുന്നിൽ സമർപ്പിക്കുന്ന ദക്ഷിണയാണ് ഈ യാഗം. ഡിസംബർ നാലാം തീയതി, ചെന്നൈയിൽ നടന്ന ഈ മഹായാഗത്തിൽ ദേവകാലത്തെ തമിഴ് മന്ത്രങ്ങളും രീതികളുമാണ് പുരോഹിതന്മാർ ഉപയോഗിച്ചത്. തമിഴ് സംസ്കാരത്തിനും ചോള രാജാക്കന്മാർക്കും വേണ്ടി, മുരുക ഭഗവാനു സമർപ്പിക്കുന്ന ഈ മഹാ യാഗത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുതതു. മഹായാഗത്തിൽ എൽ എം ആർ കെ യുടെ മേധാവി രജിത് കുമാർ സന്നിഹിതനായിരുന്നു. തത്വമയി ന്യൂസ് എഡിറ്റർ ഇൻ ചീഫ് രാജേഷ് പിള്ള മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ നിരവധി പ്രമുഖരും ആചാര്യന്മാരും പങ്കെടുത്തു

Related Articles

Latest Articles