Tuesday, October 13, 2026

ത്രിവര്‍ണ പതാകയുടെ നീളം 15 കിലോ മീറ്റര്‍ ; നേടിയത് ലോക റെക്കോര്‍ഡ്

റായ്പുര്‍- ആയിരക്കണക്കിന് കുട്ടികളും സാമൂഹ്യപ്രവര്‍ത്തകരും ചേര്‍ന്ന് ത്രിവര്‍ണപതാകയുമായി റെക്കോര്‍ഡിലേക്ക്. 15 കിലോമീറ്റര്‍ പതാക വിരിച്ചാണ് ചത്തീസ്ഖണ്ഡിലെ റായ്പൂരിലെ സംഘം റെക്കോര്‍ഡ് നേടിയത്.

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി വസുദൈവ കുടുംബകം സംഘടനയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് മനുഷ്യ ചങ്ങല തീര്‍ത്തത്.സംസ്ഥാനത്തെ 35 സാമൂഹ്യസംഘടനകളാണ് പരിപാടിയില്‍ പങ്കെടുത്തത്. സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഘല്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാരെ സ്മരിച്ചു.

ചടങ്ങിനൊടുവില്‍ ചാമ്പ്യന്‍സ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്‍റെ പ്രതിനിധി ലോകറെക്കോര്‍ഡ് അനൗണ്‍സ് ചെയ്യുകയും, സംഘടനയ്ക്ക് പ്രശംസാ പത്രം കൈമാറുകയും ചെയ്തു.

Related Articles

Latest Articles