Saturday, October 10, 2026

വിദ്യാർത്ഥിനിക്ക് നൽകിയ ഗ്രീറ്റിംഗ് കാർഡിനുള്ളിൽ പ്രേമലേഖനം!;യുപിയിൽ അദ്ധ്യാപകനെതിരെ കേസ്

ഉത്തർപ്രദേശ്:എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് പ്രേമലേഖനമെഴുതി അദ്ധ്യാപകൻ.ഉത്തർപ്രദേശിലെ ബല്ലാർപൂരിലാണ് സംഭവം. അദ്ധ്യാപകനായ ഹരിയോം സിംഗിനെ സ്കൂളിൽ നിന്നും പുറത്താക്കി. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അദ്ധ്യാപകനെതിരെ കേസ് എടുത്തു.

ഡിസംബർ 30ന് അദ്ധ്യാപകൻ വിദ്യാർത്ഥിനിക്ക് ഒരു ഗ്രീറ്റിംഗ് കാർഡ് നൽകിയിരുന്നു. വീട്ടിലെത്തി കാർഡ് പരിശോധിച്ചപ്പോൾ അതിൽ അദ്ധ്യാപകൻ സ്വന്തം കൈപ്പടയിൽ പ്രണയ ലേഖനം എഴുതിയതായി കണ്ടെത്തി. ഇതേ തുടർന്ന് കുട്ടിയുടെ പിതാവ് പോലീസിൽ പരാതിപ്പെടുകയായിരുന്നു.

Related Articles

Latest Articles